Chapter Title : ഏട്ടൻ 5 [RT] [Climax]
മുഖം നോക്കി.
“എന്റ പൊട്ട് പോയി.”
“പൊന്നിൻ കുടത്തിനെന്തിനാ പൊട്ട്?”
“എനിക്കങ്ങു സുഖിച്ചു കേട്ടോ.” അടുത്തൊരു പൊട്ടെടുത്ത് ഒട്ടിക്കുമ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
“മ്മ്മ് കുടിക്ക്.” അടി കൊണ്ട് മുഖവും വീങ്ങിയിരിക്കുന്ന ഗ്രീഷ്മയുടെ മുന്നിലേക്ക് ഒരു കപ്പ് ഓട്സ് നീട്ടിക്കൊണ്ട് അലോഷി പറഞ്ഞു.
തെല്ലു മടിയോടെ അവളത് വാങ്ങി.
തലേന്ന് രാത്രി മുതൽ ഒന്നും കഴിക്കാതിരുന്നിട്ട് നല്ല വിശപ്പുണ്ട്.
“സത്യം പറഞ്ഞാ ഈയൊരു സിറ്റുവേഷൻ ഞാൻ മുന്നേ ഫേസ് ചെയ്തിട്ടുണ്ട്. അന്ന് അനഘയും ഞാനും റിലേഷനിൽ ആയിരുന്നു.
അവളുടെ കല്ല്യാണം കഴിഞ്ഞതാണെന്നൊക്കെ എനിക്കറിയാമായിരുന്നു. അവൾക്ക് അവളുടെ ഭർത്താവിനോടില്ലാത്ത സിംപതി എനിക്ക് എന്തിന് എന്നാണ് ഞാൻ ചിന്തിച്ചത്.
ഒരേ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നത് കൊണ്ട് ഞങ്ങൾക്ക് അവസരങ്ങൾ ഒരുപാട് ഉണ്ടായിരുന്നു.”
അവൻ പറയുന്നതൊക്കെ ശ്രദ്ധയോടെ കേൾക്കുന്നതിനിടയിൽ അവൾ ഓട്സ് ചുണ്ടോട് ചേർത്തു. ചുണ്ട് പൊട്ടിയിരിക്കുന്ന ഭാഗത്ത് നനവ് തട്ടിയപ്പോൾ നീറ്റലറിഞ്ഞ് മാറ്റുകയും ചെയ്തു.
“എപ്പോഴത്തെയും പോലെ നൈറ്റ് ഷിഫ്റ്റ് എന്നും പറഞ്ഞ് അവൾ വീട്ടിൽ നിന്നിറങ്ങി എന്റെ ഫ്ലാറ്റിൽ വന്നു.
അതൊരു ചതിയാണെന്ന് എനിക്കറിയില്ലായിരുന്നു.
ഭർത്താവിനെ ചതിച്ചവൾക്ക് എന്നെയും നിസ്സാരമായി ചതിക്കാൻ പറ്റുമെന്നും ഞാൻ ചിന്തിച്ചില്ല.
വെളുപ്പിനെ സദാചാരക്കാർ പൊക്കി.
ആരോ പറഞ്ഞു കൊടുത്ത പോലെ എന്റെ മമ്മിയും കുടുംബക്കാരും ഫ്ലാറ്റിന് മുന്നിലെത്തി.
വിഷ്ണുവിനെയും ആരോ വിളിച്ചറിയിച്ചിരുന്നു.
വിഷ്ണു വന്നപ്പോൾ അനഘയ്ക്ക് എന്നെ വേണമെന്നും അയാളെ വേണ്ടെന്നും പറഞ്ഞു. അന്നയാള് കരഞ്ഞ കരച്ചില്… ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അയാളുടെ മുഖം. അന്നാണ് ശരിക്കും അയാളുടെ ഭാഗത്ത് നിന്ന് ഞാൻ ചിന്തിച്ചത്.”
അലോഷി നീട്ടിയൊരു ശ്വാസം
💬 Comments
View all comments