Chapter Title : ഏട്ടൻ 5 [RT] [Climax]
എടുത്തു.
“താൻ കുടിക്കുന്നില്ലേ?”
“മ്മ്.” ഗ്രീഷ്മ വീണ്ടും അവൾക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഓട്സിലേക്ക് ശ്രദ്ധ തിരിച്ചു.
“താനിപ്പോൾ അടിയും കൊണ്ടിട്ട് ഇരിക്കുന്നില്ലേ.. അതുപോലെ മമ്മിയും എന്നെ അടിച്ചു.
അവളെയും കൊണ്ട് ആ വീടിന്റെ പടി കേറിപ്പോവരുതെന്ന് പറഞ്ഞു.
എല്ലാവരും പിരിഞ്ഞു പോയപ്പോൾ ഞാനും അനഘയും മാത്രമായി.
അത് കഴിഞ്ഞപ്പോൾ അവൾ കരച്ചിൽ തുടങ്ങി. എന്നെ ഇഷ്ടമാണെന്നും അത് കൊണ്ടാണ് എന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞതെന്നും വിഷ്ണു ഭയങ്കര ഉപദ്രവമാണെന്നും അയാളുടെ കൂടെ പോയാൽ കൊന്നു കളയുമെന്നും ഒക്കെ പറഞ്ഞു. ഇനി ആത്മഹത്യ മാത്രമേ വഴിയുള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ വീണു പോയി. അവളെ കെട്ടിയ ശേഷം ഈ അടുത്തിടയ്ക്കാണ് അന്നത്തേത് ഒരു ട്രാപ് ആണെന്ന് മനസ്സിലായത്.”
ഗ്രീഷ്മ ഉദ്വേഗത്തോടെ അവനെ ഉറ്റു നോക്കി.
“അവൾക്ക് താഴെയുള്ള ഫ്ലാറ്റിലെ ഒരുത്തനുമായി ബന്ധമുണ്ടായിരുന്നു. അവനാണ് എന്റെ കുടുംബക്കാരോടും അടുത്തുള്ളവരോടും വിഷ്ണുവിനോടും ഒക്കെ വിളിച്ചറിയിച്ചത്. അതിന്റെ പേരിൽ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ടും അവനവൾ പൈസ കൊടുക്കുന്നുണ്ടായിരുന്നു. അവസാനമായി അഞ്ച് ലക്ഷം രൂപ ചോദിച്ചപ്പോൾ അനഘ പെട്ടു പോയി.
ഭീഷണിയും ബഹളവും ഒക്കെയായി. അവസാനം പൈസ കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ അവനെന്നോട് ഈ കാര്യം വന്നു പറഞ്ഞു.
അന്ന് മുതൽ ഓങ്ങിയോങ്ങി ഇരിക്കുകയായിരുന്നു ഞാൻ. ആ സമയത്താ നീയെന്റെ മുന്നിൽ വന്നു പെട്ടത്.”
ഇത്തവണ ഗ്രീഷ്മ ശരിക്കും ഞെട്ടി.
“ഞാൻ പുണ്യാളനൊന്നുമല്ല, എങ്കിലും അനഘയെ കെട്ടിയ ശേഷം ഞാനൊരു അവിഹിതവും ഉണ്ടാക്കാൻ പോയിട്ടില്ല. വിഷ്ണുവിനെ ഞാനും കൂടി ചേർന്ന് ചതിച്ചു എന്നൊരു കുറ്റബോധം ഉണ്ടായിരുന്നു. അയാളാണെങ്കിൽ പിന്നീട് വേറെ വിവാഹവും കഴിച്ചില്ല. അനിയത്തിയും ഭാര്യയുമായിരുന്നു
💬 Comments
View all comments