0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 1.8K
ഡോറ് തുറന്നു, പുറത്ത് ഉണ്ണിയേട്ടന്‍, ആദ്യം ഞാന്‍ ഒന്ന് ഞെട്ടി എങ്കിലും പിന്നെ തിരിച്ച് നടന്ന് ബെഡില്‍ ഇരുന്നു. “ അച്ചു...... ” ആ വിളിക്ക് കുറച്ച് പൌരുഷം കൂടുതലാണല്ലോ. ഏട്ടന്‍ ഇന്നലത്തെ വെളിച്ചെണ്ണ കുപ്പി എടുത്ത് ടേബിളിലേക്ക്ച്ചു. “ ഇനി പറ ഇതെങ്ങനെ എന്‍റെ റൂമില്‍ എത്തി ” “ അത്........ ഞാന്‍.... ” “ നീ...... എന്തിന്....... ” “ ഇന്നലെ എന്‍റെ കൂടെ ഇങ്ങോട്ട് വന്നത് ഇതിനായിരുന്നോ.... ” ഞാന്‍ ഒന്നും മിണ്ടിയില്ല പേടിച്ച് തല താഴ്ത്തി നിന്നു. കണ്ണ് നിറയുന്നു, കാഴ്ചകള്‍ മങ്ങി തുടങ്ങി. “ നേരെ നോക്കട, ഇന്നലെ ഇങ്ങോട്ട് വന്നത് ഇതിനായിരുന്നോ ” എനിക്ക് നെഞ്ച് വിങ്ങുന്ന പോലെ തന്നി. “ അച്ചു നീ പറയുന്നുണ്ടോ.............. ” ഉണ്ണിയേട്ടന്‍ മേശയിലുള്ള സാദനങ്ങള്‍ എല്ലാം തട്ടി തെറിപ്പിച്ച് അലറി. “ നിനക്ക് കോച്ചിംഗ് സെന്‍ററില്‍ ഇതായിരുന്നോ പണി ”
എന്‍റെ കവിളുകളെ നനച്ച് കണ്ണ് നീര്‍ ഒഴുകി. എനിക്ക് അദികം പിടിച്ച് നില്‍ക്കനായില്ല ഒരു പൊട്ടിക്കരച്ചിലോടെ ഞാന്‍ ഉണ്ണിയേട്ടന്‍റെ അടുത്തേക്ക് ഓടി. ഉണ്ണിയേട്ടനെ കട്ടിപ്പിടിച്ച ഞാന്‍ കരഞ്ഞു. “ ഉണ്ണിയേട്ടാ.............. ” ഉണ്ണിയേട്ടന്‍ ഒന്നും പറയുന്നില്ല, എന്നെ ഒന്ന് ചേര്‍ത്ത് പിടിക്കുന്ന് പോലുമില്ല. ദേഷ്യത്തോടെ മറ്റെങ്ങോ നോക്കി നിക്കുന്ന ഉണ്ണിയേട്ടനെയാണ് ഞാന്‍ കണ്ടത്. “ നീ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ട്............... ” ചങ്കില്‍ കത്തി കുത്തിയിറക്കിയ പോലെ, ഉണ്ണിയേട്ടന്‍ എന്നെ കുറിച്ച് അങ്ങനെ ആണോ വിചാരിച്ചിരിക്കുന്നത്. “ ഉണ്ണിയേട്ടാ.... അങ്ങനെയൊന്നും പറയല്ലേ. എനിക്ക് ഏട്ടനെ എനിക്കിഷ്ട്ടായിട്ടല്ലേ.... ” “

💬 Comments

View all comments