Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]
നോക്ക് ആദില്‍ ലഹരി തലക്ക് പിടിച്ചപ്പോള്‍ ഞാന്‍ അറിയാതെ ചെയ്ത തെറ്റ്. പക്ഷെ ഇന്നലെ നീ അത് ആവര്‍ത്തിക്കാന്‍ വേണ്ടി തന്നെ വന്നത് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലേ. എനിക്കറിയാം ഞാന്‍ ചെയ്ത് വലിയ തെറ്റ് തന്നെയാണ് പക്ഷെ ഞാന്‍ സ്വബോധത്തില്‍ ആയിരുന്നില്ല. പക്ഷെ നീയോ... ”
“ എനിക്ക്....എനിക്ക്.... ഉണ്ണിയേട്ടനെ ഇഷ്ടാ..... ”
“ അദിന്‍ നീ എന്തൊക്കെയാ പറയുന്നേ...... ”
“ അദിന്‍ അല്ല... ആദി....... ”
“ ആദിയോ......... ”
“ ഏട്ടന്‍റെ വാല് പോലെ നടന്നത്, പല കാര്യങ്ങള്‍ക്കും നിങ്ങള്‍ വേണം എന്ന് വാശി പിടിച്ചത്, നിങ്ങളെ സ്നേഹിച്ചത് എല്ലാം ആദിയാ........ ”
“ ആദിയോ...... ഏത് ആദി നിനക്കെന്താ പറ്റിയെ... ”
“ ആദി ഞാന്‍ തന്നെയാ.... അദിന്‍ എന്ന ശരീരത്തിലെ ആദി എന്ന പെണ്ണ് ”
“ അച്ചു...... ”
ഉണ്ണിയേട്ടന്‍ പുറകോട്ട് വേച്ച് പൊയി.
“ മോനെ അച്ചു നീ എന്തൊക്കെയ പറയുന്നേ. ഇതൊന്നും നല്ലതല്ല. ദൈവമേ..... ഞാന്‍ എന്താ ചെയ്തേ......... ”
ഉണ്ണിയേട്ടന്‍ ഭിത്തിയില്‍ കണ്ണുകള്‍ അടച്ച് ചാരി നിന്നു.
ഞാന്‍ ഉണ്ണിയേട്ടനെ കെട്ടി പിടിച്ചു.
“ എനിക്കിഷ്ടായിട്ടല്ലേ ഉണ്ണിയേട്ട... ഉണ്ണിയേട്ടന്‍ എന്‍റെ മുറ ചെക്കനല്ലേ... ”
ഉണ്ണിയട്ടന്‍റെ കവിളില്‍ ഞാന്‍ ചുണ്ട് ചേര്‍ത്തു......
പെട്ടന്ന് ഉണ്ണിയേട്ടന്‍ എന്നെ തള്ളി മാറ്റി, കൈ വീശി മുഖത്തടിച്ചു. എന്‍റെ കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നി, കണ്ണുകള്‍ നിറഞ്ഞു തൂവി.
“ ഇറങ്ങി പൊക്കോണം മൈ..... ഓരോ കഴപ്പും കൊണ്ട് വന്നേക്കുന്നു, മേലാല്‍ ഈ വീടിന്‍റെ പടി കയറി
💬 Comments
View all comments