Chapter Title : ഏട്ടന്‍റെ ഭാര്യ 3 [KARNAN]
എപ്പോഴും എന്തെങ്കിലും ആലോചിച്ചിരിക്കും.
ഉണ്ണിയേട്ടന്‍ എന്നെ വിളിക്കുകയോ, പേടിച്ചിട്ട് ഞാന്‍ ഉണ്ണിയേട്ടനെ വിളിക്കുകയോ ചെയ്തില്ല. ചേച്ചിമാര്‍ ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു, ഭാഗ്യം ഉണ്ണിയേട്ടന്‍ ഒന്നും പറയാത്തത്. അല്ലെങ്കില്‍ എന്‍റെ കാര്യം തീരുമാനം ആയേനെ.
എന്‍റെ ഓരോ പൊട്ട ബുദ്ധിക്ക് ഞാന്‍ ചെയ്ത് വച്ച കാര്യങ്ങള്‍, ഇത് വീട്ടുകാര്‍ അറിഞ്ഞാലോ. അതെല്ലാം ഓര്‍ത്തപ്പോള്‍ എനിക്ക് പേടി ആയി.
മനസ് വീണ്ടും അസ്വസ്ഥമാകാന്‍ തുടങ്ങി. പേടിയും കുറ്റബോധവും എല്ലാം കൂടി എനിക്ക് വട്ട് പിടിക്കുന്നു.
ആഹാരം പോലും സമയത്ത് കഴിക്കാറില്ല. വീട്ടുകാര്‍ എന്നോട് ഓരോന്ന് ചോദിച്ചു തുടങ്ങി. എന്‍റെ കോലം മാറി. മനസിന്‍റെ വേദന ശരീരത്തിനെയും കീഴ്പ്പെടുത്തി. ശരീരത്തിന്‍റെ നിറം മങ്ങി, കണ്ണുകള്‍ കുഴിഞ്ഞു പോയ പോലെ തോന്നി.
എന്‍റെ അവസ്ഥ കണ്ട് പേടിച്ച് വീട്ടുകാര്‍ എന്നെ ഹോസ്പിറ്റലില്‍ കൊണ്ട് പൊയി. ആഹാരം സമയത്തിന് കഴിക്കാത്തതാണ് എന്ന് ഡോക്ടറും വിധി എഴുതി. അതിന്‍റെ പേരില്‍ അമ്മയുടെയും ചേച്ചിമാരുടെയും കയ്യില്‍ നിന്നും കുറച്ചൊന്നും അല്ല വഴക്ക് കേട്ടത്. അമ്മമ്മയും അച്ഛമ്മയും പിന്നെ തല്ലിയില്ല എന്നേ ഉള്ളു...
ദിവസങ്ങള്‍ വീണ്ടും കടന്ന് പൊയി.................
ഉണ്ണിയേട്ടന്‍ തിരുവനന്തപുരം പൊയിട്ട് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞു. വീട്ടുകാരെ ഒക്കെ വിളിക്കും എന്നാല്‍ ഇതുവരെ എന്നെ ഒന്ന് വിളിച്ചില്ല.
അമ്മ : അച്ചു, നീ എവിടെ ................
“ ഞാന്‍ ഇവിടെ ഉണ്ട് ”
അമ്മ : എന്ന.. ഇങ്ങോട്ടു വാ........
“ എന്താമ്മേ......... ”
അമ്മ : നീ കട വരെ ഒന്ന് പൊയി വാ.....
“ മ്......... ശരി..... ”
ഞാന്‍ സാദനങ്ങളുടെ
💬 Comments
View all comments