0%

Chapter Title : ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Author : Karnan The Dark Prince Read All Parts 910
ലിസ്റ്റും ആയി എന്‍റെ സൈക്കിളില്‍ കയറി. കടക്കാരനും ചില നാട്ടുകാരും വിശേഷങ്ങള്‍ തിരക്കി കാരണം ഒരു വര്‍ഷമായിട്ട് ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നല്ലോ. ഞങ്ങള്‍ക്ക് സൂപ്പര്‍ മാര്‍ക്കറ്റ്‌ ഉണ്ടെങ്കിലും അത്യാവശ്യം എന്തെങ്കിലും വേണെങ്കില്‍ അമ്മ എന്നെ കടയില്‍ പറഞ്ഞ് വിടാറാണ് പതിവ്. സൂപ്പര്‍ മാര്‍കറ്റ്‌ ടൌണിലാണ്‌. അങ്ങോട്ട്‌ കുറച്ച് ദൂരവും ഉണ്ട്. കടയില്‍ നിന്നും ഇറങ്ങിയപ്പോഴാണ് ഉണ്ണിയേട്ടന്‍റെ ഒരു ഫ്രെണ്ടിനെ കണ്ടത്. ‘ ഉണ്ണിയെ കണ്ടിട്ട് ഒരു മാസമായല്ലോ..... ’ എനിക്ക് പറയാന്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്തൊക്കെയോ പറഞ്ഞ് ഞാന്‍ ഒഴിഞ്ഞു. നേരെ സൈക്കിളും എടുത്തു റോഡിലേക്കിറങ്ങി. എന്‍റെ മനസ് വേറെ എങ്ങോ ആയിരുന്നു. ഞാന്‍ കാരണം അല്ലെ ഉണ്ണിയേട്ടന്‍ ഇങ്ങോട്ടു വരാത്തത്. എനിക്ക് ശെരിക്കും കരച്ചില്‍ വന്നു. എന്‍റെ പോട്ട ബുദ്ധിക്ക് ഞാന്‍ എന്തൊക്കെയ ഉണ്ണിയേട്ടനോട് പറഞ്ഞെ. ഹൃദയം വിങ്ങി പൊട്ടി, കണ്ണുകള്‍ നിറഞ്ഞു, കാഴ്ചകള്‍ മങ്ങി. ബൂം......... ഒരു വണ്ടിയുടെ ഇരമ്പല്‍........... നെറ്റിയിലൂടെ എന്തോ ഒലിച്ചിറങ്ങുന്നു. കൈ,കാലുകള്‍ക്ക് അസഹ്യമായ വേദന, ആരൊക്കെയോ ഓടി വരുന്നത് ഞാന്‍ കണ്ടു............. എന്‍റെ കണ്ണുകള്‍ പതിയെ അടഞ്ഞു........................

♦ ◊ ♦ ◊ ♦ ◊ ♦  ◊ ♦ ◊ ♦

കണ്ണ് തുറക്കുമ്പോള്‍ ഏതോ ഹോസ്പിറ്റലില്‍ ആയിരുന്നു. വലത്തേകയ്യില്‍ പ്ലാസ്ടര്‍ ഇട്ടിട്ടുണ്ട് കാലില്‍ മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്. “ ആഹ്.......ഉണര്‍ന്നോ..... ” കസേരയിലിരുന്ന നേഴ്സ് എന്നെ നോക്കി പറഞ്ഞു. “ സത്യത്തില്‍ എനിക്ക് എന്താ പറ്റിയത് " നഴ്സ് : എന്താ തനിക്ക് ഒന്നും ഒര്‍മയില്ലേ ..... “ ഇല്ല.... ഞാന്‍ അല്‍പ്പം സങ്കടത്തോടെ പറഞ്ഞു ”

💬 Comments

View all comments