0%

Chapter Title : ഏട്ടന്‍റെ ഭാര്യ 3 [KARNAN]

Author : Karnan The Dark Prince Read All Parts 912
നഴ്സ് : റോങ്ങ് സൈഡില്‍ വന്ന ഒരു കാര്‍, വന്നിടിച്ചത. ഭാഗ്യത്തിന് വലിയ കുഴപ്പമൊന്നുമില്ല. കാറുകാരന്‍ ബ്രേക്ക്‌ ചവിട്ടിയത് കൊണ്ട് രക്ഷപെട്ടു എന്ന, തന്നെ ഇവിടെ കൊണ്ട് വന്നവര്‍ പറഞ്ഞെ. തലയിലും കാലിലും മുറിവുണ്ട്, വലതു കൈക്ക് ചെറിയ പൊട്ടലും.
അപ്പോഴാണ് ഞാന്‍ തലയില്‍ തൊട്ടു നോക്കിയത് ശെരിയ ഒരു കെട്ടുണ്ട്. നഴ്സ് : തനിക്ക് വേറെ ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ, ഞാന്‍ ഡോക്ടറെ വിളിക്കട്ടെ..... ” “ ചേറിയ തല വേദനയുണ്ട് “ “ അത് സാരമില്ല.. അത് മാറിക്കൊള്ളും ഇന്‍ജെക്ഷന്‍ എടുത്തിട്ടുണ്ട് ” നേഴ്സ് പുറത്തേക്ക് പൊയ്. ആരാ എന്നെ ഇവിടെ കൊണ്ടുവന്നെ എന്ന് ചോദിയ്ക്കാന്‍ മറന്നു. അയ്യോ.... അച്ഛനും.... അമ്മയും...

♦ ◊ ♦ ◊ ♦ ◊ ♦  ◊ ♦ ◊ ♦

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ഒള്‍ നഴ്സും മറ്റൊരാളും  എന്‍റെ അടുത്തേക്ക് വന്നു. “ ഹലോ അദിന്‍, താന്‍ ഓക്കേ അല്ലെ “ “ യെസ് ഡോക്ടര്‍ “ ഡോക് : കയ്യിലെ ഫ്രാക്ചര്‍ ഒഴിച്ചാല്‍ തനിക്ക് വേറെ പ്രശ്നങ്ങള്‍ ഒന്നും ഇല്ല. ഇപ്പോള്‍ തന്നെ റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം, നാളെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാം. “ ശരി ഡോക്ടര്‍ ” പെട്ടന്ന് തന്നെ എന്നെ ഒരു റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്തു. കുറച്ച് കഴിഞ്ഞ് അച്ഛനും അമ്മയും റൂമിലേക്ക്‌ കയറി വന്നു. അമ്മയുടെ മുഖത്തേക്ക് നോക്കി, കരഞ്ഞിട്ടുണ്ട്. അമ്മ എന്‍റെ അടുത്ത് വന്ന് എന്‍റെ തലയില്‍ തലോടി. അമ്മമ്മയും അച്ഛമ്മയും ഉണ്ട് കൂടെ. ഒരു കുറ്റവാളിയെ പോലെ ഞാന്‍

💬 Comments

View all comments