Chapter Title : ഏട്ടന്‍റെ ഭാര്യ 3 [KARNAN]
ഒമ്പത് മണി. ഇത്ര പെട്ടന്ന് രാത്രി ആയോ. ആക്സിടന്‍റെ നടക്കുമ്പോള്‍ ഏകദേശം മൂന്ന് മണിയൊക്കെ ആയിക്കാണും.
പിന്നെ ഞങ്ങള്‍ ആഹാരം കഴിച്ചു. എനിക്ക് കഞ്ഞിയാണ്. വലത് കൈയില്‍ പ്ലാസ്റ്റ്ര്‍ ഇട്ടത് കൊണ്ട് അമ്മ കഞ്ഞി സ്പൂണില്‍ കോരി തന്നു.
പിന്നെ വീണ്ടും കിടന്നു.
♦ ◊ ♦ ◊ ♦ ◊ ♦ ◊ ♦ ◊ ♦
പതിയെ ഞാന്‍ കണ്ണ് തുറന്നു നല്ല ക്ഷീണം ഉണ്ട്. റൂമില്‍ അമ്മ മാത്രമേ ഉള്ളൂ, അച്ഛന്‍ പുറത്തെങ്ങോ പോയതാണ്. ഞങ്ങള്‍ പല കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒരു മാസമായി അമ്മയോട് ഇങ്ങനെ സംസാരിക്കുന്നെ. ശരീരത്തിന് വയ്യ എങ്കിലും മനസിന് ഇപ്പോള്‍ ചെറിയ ആശ്വാസമുണ്ട്. പിന്നെ അമ്മയുടെ സഹായത്തോടെ ഒന്ന് ഫ്രഷ് ആയി പല്ലൊക്കെ തേച്ച് വന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ അച്ഛന്‍ റൂമിലേക്ക് കയറി വന്നു, കൂടെ വന്ന ആളെ കണ്ട് ഞാൻ ഞെട്ടി. ഉണ്ണിയേട്ടന്‍............... ഇങ്ങേര്‍ക്ക് വീണ്ടും ഗ്ലാമറ് കൂടിയോ……… ഞാന്‍ ഉണ്ണിയേട്ടനെ നോക്കിയില്ല ആള്‍ എന്നെയും നോക്കിയില്ല. ഇപ്ലോൾ നിങ്ങൾക്ക് ഒരു സംശയം കാണും ഏട്ടനെ നോക്കാത്ത എനിക്ക് എങ്ങനെ ഏട്ടൻ നോക്കിയോ, ഇല്ലയോ എന്ന് മനസിലായി എന്ന് . ഇടക്കിടക്ക് ഒളികണ്ണിട്ട് നോക്കിന്നേ. . . . .എന്തൊക്കെ പറഞ്ഞാലും എനിക്ക് മറക്കാൻ പറ്റുമോ………… അച്ഛന്‍ : ഡിസ്ചാര്‍ജ് കിട്ടാന്‍ എന്തായാലും ഒരു പതിനൊന്നു മണി ആവും. ഞങ്ങള്‍ ഒന്ന് വീട് വരെ പൊയി വരാം, ഉണ്ണി ഇവിടെ ഉണ്ടാകും “ അയ്യോ.................. അച്ഛനും അമ്മയും എന്നോട് പറഞ്ഞ് ഇറങ്ങി. കൂടെ ഉണ്ണിയേട്ടനും എനിക്ക്
💬 Comments
View all comments