0%

Chapter Title : ഏട്ടന്‍റെ ഭാര്യ 5 [KARNAN]

Author : Karnan The Dark Prince Read All Parts 2722
കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഏട്ടന്‍ താലി എന്‍റെ കഴുത്തില്‍ കെട്ടുന്നതും. എന്‍റെ സീമന്ത രേഖ സിന്തൂരത്തില്‍ ചുവക്കുന്നതും ഞാന്‍ ഒരു സ്വപ്നത്തിലെന്ന പോലെ അറിഞ്ഞു. കണ്ണ് തുറന്ന നോക്കിയ എന്‍റെ കയില്‍ കൈ കോര്‍ത്ത് ഏട്ടന്‍ പുറത്തേക്കിറങ്ങി “ എന്താടി പെണ്ണെ ഇതൊക്കെ.......... ”
“ എന്താ ഇഷ്ടായില്ലേ.... എങ്ങനെ ഉണ്ട്..... ” “ വെറുതെ മനുഷ്യന്‍റെ കണ്ട്രോള്‍ കളയിക്കാനായിട്ട്, ഫസ്റ്റ് നൈറ്റ്, ഫസ്റ്റ് ഡേ ആക്കിയാലോ... “ ഏട്ടന്‍ എന്നെ ചുറ്റി വരിഞ്ഞ് കൊണ്ട് പറഞ്ഞു. “ അയ്യട...... അതൊക്കെ അതിന്‍റെ മുറക്ക് മതി ” “ ആണോ.......... എന്നാ നമുക്ക് കല്യാണ ഫോട്ടോ എടുക്കാം ” “ മ്....... ” ഏട്ടന്‍ ഫോണെടുത്ത് സെല്‍ഫി എടുക്കാന്‍ തുടങ്ങി. ഏട്ടന്‍റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്നത്,  അടുത്ത ഫോട്ടോക്ക് ഞാന്‍ ഏട്ടന്‍റെ കവിളില്‍ ചുണ്ടമര്‍ത്തി ക്യമറയിലേക്ക് നോക്കി, അതൊരു നല്ല പിക്കായിരുന്നു. പിന്നെ എന്‍റെ കവിളില്‍ ചുണ്ടമര്‍ത്തിയുള്ളത് അങ്ങനെ പല പോസുകള്‍ അവസാനം ഏട്ടന്‍ എന്‍റെ പുറകില്‍ നിന്ന് എന്‍റെ വയറില്‍ കൈ ചുറ്റി താടി എന്‍റെ തോളില്‍ വെച്ച് അങ്ങനെ ഒരു പോസില്‍ ഞാന്‍ ഒരു സെല്ഫി എടുത്തു. അത് ഭയങ്കര ക്യുട്ടായിരുന്നു. “ എടി പെണ്ണെ ഈ പിക്കിന്‍റെ എല്ലാം ജീവന്‍ എവിടെ ആണെന്നറിയാമോ ” പിക്കിലേക്ക് നോക്കി നിന്ന എന്നോട് ഏട്ടന്‍ ചോദിച്ചു. ഞാന്‍ എന്‍റെ താലി എടുത്ത് കാണിച്ചു. ഏട്ടന്‍ എന്നെ നോക്കി ചിരിച്ചു കൂടെ ഞാനും. ഞാന്‍ വീണ്ടും ആ പിക്കിലേക്ക് നോക്കി, താലിയും സിന്തൂരവും അത് ഒരു ഫീലാണ്. “

💬 Comments

View all comments