0%

Chapter Title : ഏട്ടന്‍റെ ഭാര്യ 7 [KARNAN]

Author : Karnan The Dark Prince Read All Parts 2.5K

കലിപ്പനെ ഒന്ന് ലൈറ്റ് വെളിച്ചത്തില്‍ കാണണം എന്നുണ്ടായിരുന്നു പിന്നെ പേടിച്ച് ലൈറ്റ് ഇട്ടില്ല... ലൈറ്റ് ഇട്ടാല്‍ ബോധം വന്നാലോ... ”

“ എടി എടി കള്ളി..... നീ ഇത്രക്ക് കൊതിച്ചി ആയിരുന്നോ... ”

“ പോ... മനുഷ്യ.... ”, ഞാന്‍ നാണത്തോടെ മുഖം പൊത്തി.

“ ബാക്കി പറ.... ”

“ ബാക്കി... എല്ലാം കഴിഞ്ഞ് സന്ദോഷം കൊണ്ട് ഞാന്‍ ഒരു കിസ്സ്‌ തന്നായിരുന്നു.... ഓര്‍മ്മയുണ്ടോ... ”

“ എനിക്ക് എല്ലാം ഒന്നും ഓര്‍മ ഇല്ലായിരുന്നു പെണ്ണെ.... ചിലതൊക്കെ ഓര്‍മ വന്നപ്പോള്‍.. പിന്നെ ആ കുപ്പിയും കുപ്പിയും കണ്ടപ്പോള്‍ എന്‍റെ കണ്ട്രോള്‍ പൊയി ”

“ അയ്യട... എന്‍റെ കവിളടിച്ച് പൊട്ടിച്ചില്ലേ മനുഷ്യ, എന്നെ എന്തൊക്കയാ പറഞ്ഞെ.. ‘ ഹോസ്റ്റലില്‍ ഇതായിരുന്നോ പണി..... ’, ‘ എത്ര പേരുടെ കൂടെ കിടന്നിട്ടുണ്ട്... ’, എന്തൊക്കെയ എന്നെ പറഞ്ഞെ... ”, ഞാന്‍ ചെറു സങ്കടത്തോടെ പറഞ്ഞു...

“ അത് അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാടി... തല്ലിയതും അതാ... വെദനിച്ചോ എന്‍റെ പെണ്ണിന് ”

“ തല്ലിയപ്പോള്‍ അത്രക്ക് വേദനിച്ചില്ല പക്ഷെ അങ്ങനെ പറഞ്ഞപ്പോള്‍ ചത്ത്‌ പോയാല്‍ മതി എന്ന് തോന്നി... ”

“ പോട്ടെ ഡി ഏട്ടനല്ലേ... ക്ഷമിക്ക്...., സത്യം പറഞ്ഞാല്‍ അപ്പോഴത്തെ എന്‍റെ മാനസികാവസ്ഥ അങ്ങനെ ആയിരുന്നു... നീ എന്നെ സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞപ്പോള്‍, ഞാന്‍ വലിയൊരു തെറ്റ് ചെയ്ത പോലെ തോന്നി, നിന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന അങ്ങനെ ഒക്കെ ചെയ്തെ... ”

“ എന്നിട്ട് എന്നോട് ഒന്നും പറയാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ പൊയില്ലേ...”

💬 Comments

View all comments