Chapter Title : ഏട്ടന്‍റെ ഭാര്യ [KARNAN]
ആയിട്ട് മതി കല്യാണം എന്നുള്ള ശ്രിദേവിയുടെ ആവശ്യത്തെ മാനിച്ചു വീട്ടുകാര്‍ ശ്രീദേവിക്ക് കല്യാണാലോചനകള്‍ ഒന്നും നോക്കിയില്ല.
ദിവസങ്ങളും മാസങ്ങളും കടന്ന് പൊയി.
ടീച്ചിംഗ് മേഖല വളരെ ഇഷ്ട്ടപ്പെട്ടിരുന്ന ശ്രിദേവി, അത് തന്നെ തിരഞ്ഞെടുത്തു. ഒരു ഹൈ-സ്കൂള്‍ സ്കൂള്‍ ടീച്ചറായി. ഇനി കല്യാണം ഒക്കെ ആവാം എന്ന് വീട്ടുകാരും തീരുമാനിച്ചു,
പക്ഷെ ശ്രീദേവി ഓരോരോ കാരണങ്ങള്‍ പറഞ്ഞ് വന്ന ആലോചനകള്‍ എല്ലാം മുടക്കാന്‍ തുടങ്ങിയപ്പോള്‍ സഹദേവന്‍ ശ്രീദേവിയോട് കാര്യം തിരക്കി.
തനിക്കൊരു ചെറിയ ഇഷ്ട്ടം ഉണ്ടെന്നും ആള്‍ കൃഷ്ണന്‍ ആണെന്നും അവള്‍ പറഞ്ഞു.
ജോലി വാങ്ങി സ്വന്തം കാലില്‍ നിക്കാനുള്ള ശ്രീദേവിയുടെ തത്രപ്പാട് ഇതിനായിരുന്നു എന്ന് സഹദേവന് മനസിലായി.
ശ്രീദേവിയുടെ കാര്യം ആദ്യം കൃഷ്ണന്‍റെ അമ്മയെ അറിയിക്കാം എന്ന് സഹദേവന് തോന്നി. അല്ലാതെ നേരിട്ട് ഒരു ആലോചനയുമായി ചെന്നാല്‍ കൃഷ്ണനോ വീട്ടുകാര്‍ക്കോ താല്പര്യം ഇല്ലങ്കില്‍ അത് രണ്ട് കുടുംബങ്ങളെയും ബാധിക്കും.
സഹദേവന്‍ പിറ്റേ ദിവസം നേരെ കൃഷ്ണന്‍റെ വീട്ടിലേക്ക് ചെന്നു. കൃഷ്ണന്‍റെ അമ്മ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു.
കൃഷ്ണന്‍റെ അമ്മ ശ്രീദേവിയുടെ കല്യാണ കാര്യങ്ങള്‍ തിരക്കി. അവള്‍ മുടക്ക് പറയുന്നത് ശ്രീദേവിയുടെ അമ്മ വഴി അറിഞ്ഞു. എന്‍റെ മനസ്സില്‍ ഒരു മോഹം ഉണ്ടായിരുന്നു. എന്‍റെ കൃഷ്ണന് വേണ്ടി അവളെ ഞാന്‍ ചോദിച്ചേനെ. പക്ഷെ ആ കുട്ടീടെ മനസ്സില്‍ വേറെ മോഹം ഉണ്ടാവും നീ അവളോട് സംസാരിക്ക് എന്ന് പറഞ്ഞു .
പിന്നെ മടിക്കാതെ സഹദേവന്‍ താന്‍ ശ്രീദേവിയോട് സംസാരിച്ചു എന്നും അവക്ക് ഒരു ഇഷ്ട്ടം ഉണ്ട്......... ബാക്കി കാര്യങ്ങള്‍ എല്ലാം പറഞ്ഞു.
പിന്നെ എല്ലാം പെട്ടന്നായിരുന്നു കല്യാണകാര്യം രണ്ട്
💬 Comments
View all comments