Chapter Title : ഏട്ടന്‍റെ ഭാര്യ [KARNAN]
വീട്ടില്‍ അച്ഛന്‍, അമ്മ, അച്ഛമ്മ, അമ്മമ്മ പിന്നെ ഞാനും മാത്രമേ ഉള്ളു. അച്ഛന് ടൌണില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉണ്ട്. അമ്മാവനും കുടുംബവും അവിടെയില്ലത്തത് കൊണ്ട് അമ്മമ്മ ഞങ്ങളുടെ കൂടെയാണ്. അമ്മമ്മയും അച്ഛമ്മയും അവരുടെ വാര്‍ധക്യകാലം അടിച്ച് പൊളിച്ചാണ് ജീവിക്കുന്നത്.
അമ്മാവന്‍റെ വീട് ഇപ്പോള്‍ അടച്ചിട്ടെക്കുകയാണ് ഇടക്ക് അമ്മ പൊയി വൃത്തിയാക്കിയിടും. ഉണ്ണിയേട്ടന്‍ ലീവിന് വരുമ്പോള്‍ ഞാനും ഉണ്ണിയേട്ടനും അവിടെ ആയിരിക്കും.
ചെറുപ്പം തൊട്ടേ ഉണ്ണിയേട്ടനാണ് എന്‍റെ റോള്‍-മോഡല്‍. എപ്പോഴും ഞാന്‍ ഉണ്ണിയേട്ടന്‍റെ പുറകെ ഒരു വാല് പോലെ ഉണ്ടാകുമായിരുന്നു.
ഉണ്ണിയേട്ടന്‍ എന്ത് ചെയ്താലും ഒരു സ്റ്റൈല്‍ ഉണ്ടാകും അതെല്ലാം എനിക്ക് ഇഷ്ട്ടമാണ്. ഉണ്ണിയേട്ടനെ അനുകരിച്ചാണ് ഞാന്‍ ജീവിച്ചത്. ഒരു തര്‍ക്കം ഉണ്ടായാല്‍ പോലും ഞാന്‍ ഉണ്ണിയേട്ടനെ സപ്പോര്‍ട്ട് ചെയ്തു മാത്രമേ സംസാരിക്കു. അതുകാരണം ചേച്ചിമാര്‍ എന്നെ ഇപ്പോഴും കളിയാക്കും.
കുഞ്ഞിലെ കുളിപ്പിക്കാന്‍, ഉറക്കാന്‍, സ്കുളില്‍ പോകാന്‍ എല്ലാത്തിനും എനിക്ക് ഉണ്ണിയേട്ടന്‍ വേണമായിരുന്നു. വേറെ ആരെങ്കിലും വന്നാല്‍ വാശി പിടിച്ച് കരഞ്ഞ് ഞാന്‍ അലബാക്കും. പ്രത്യേകിച്ച് ചേച്ചിമാര്‍ വന്നാല്‍ അവരെ പിച്ചും, മന്തും ഇതെല്ലം അമ്മ പറഞ്ഞുള്ള അറിവാണ്.
എന്തോ അസ്ഥിക്ക് പിടിച്ച പ്രണയം പോലെ ഒരു ഇഷ്ട്ടം, ആരാധന അങ്ങനെയൊക്കെ വിളിക്കാം.
അങ്ങനെ ഒരു ദിവസം ഞങ്ങള്‍ എന്തോ കാര്യത്തിന് തര്‍ക്കിക്കുകയായിരുന്നു.. എന്നത്തെയും പോലെ ഞാന്‍ ഉണ്ണിയേട്ടനെ സപ്പോര്‍ട്ട് ചെയ്താണ് സംസാരിക്കുന്നത്. തര്‍ക്കം മൂത്ത് കയ്യാങ്കളി ആയപ്പോള്‍ വീട്ടുകാര്‍ വന്ന് ചേച്ചിമാര്‍ക്ക് ഓരോ തല്ല് കൊടുത്താണ് പ്രശ്നം സോള്‍വാക്കിയത്.
പക്ഷെ അതിന് ശേഷം അമ്മയും അമ്മായിയും കൂടെ എന്നെ കളിയാക്കാന്‍ തുടങ്ങി.
അമ്മായി : അച്ചു ഒരു പെണ്ണായിരുന്നെങ്കില്‍ ഉണ്ണിയെകൊണ്ട് കെട്ടിക്കായിരുന്നു
അമ്മ : അല്ലെങ്കിലേ ഇവന്‍റെ കളി കണ്ടാല്‍ ഇവനാണ് ഉണ്ണിടെ ഭാര്യ എന്ന് തോന്നും
അത് പറഞ്ഞ് എല്ലാരും ചിരിച്ചു, ഞാന്‍ ആണേല്‍ ആകെ ചമ്മി നിക്കുകയായിരുന്നു. ചേച്ചിമാര്‍ക്ക് എന്നെ കളിയാക്കാന്‍ ഒരു കാരണവും കൂടെ കിട്ടി.
ആതിര : ദേ...ടി മിസ്സിസ് ഉണ്ണിക്ക് നാണം വന്നു
ആരതി : നാത്തൂനെ...എന്ത് പറ്റി നാത്തൂനേ ?
നാണിച്ച് എന്‍റെ തല താഴ്ന്ന് പൊയി, അദ്യമായണ് ഇങ്ങനെ ചമ്മുന്നത്. തല ചെരിച്ച് ഉണ്ണിയേട്ടനെ നോക്കിയപ്പോള്‍ ആള്‍ വെറുതെ ഇതെല്ലം കണ്ടു ചിരിച്ച് ഇരിക്കുകയാണ്. വീണ്ടും കൂട്ടച്ചിരികള്‍ ഉയര്‍ന്നു.
നാണിച്ചു ഞാന്‍ എന്‍റെ റൂമിലേക്ക് ഓടി പൊയി, ഹാളില്‍ നിന്നും അവരുടെ ചിരി കേള്‍ക്കാം.
പിന്നെ എപ്പോ ഉണ്ണിയേട്ടനെ സപ്പോര്‍ട്ട്
💬 Comments
View all comments