0%

Chapter Title : ഏട്ടന്‍റെ ഭാര്യ [KARNAN]

Author : Karnan The Dark Prince Read All Parts 1246
വിവരം ഉള്ളത് കൊണ്ട് ഉണ്ണിയേട്ടനെ കൊണ്ട് വാങ്ങിപിച്ചു. “ ഇന്നലെ രാവിലെയാണ് സാധനം വാങ്ങിയത് അത് കൊണ്ട് ചാര്‍ജില്‍ ഇടണം ” “ ഞാന്‍ പറഞ്ഞ ഗെയിംസ് ഡൌണ്‍ലോഡ് ചെയ്യ്തായിരുന്നോ ” “ നീ കാരണം എന്‍റെ എത്ര ഡേറ്റയ തീര്‍ന്നത് എന്നറിയുമോ ” “ അധികം ഒന്നും ഇല്ലല്ലോ ഒന്നു-രണ്ട് ഗെയിംസ് അല്ലെ ഉള്ളൂ ” “ രണ്ടോ..... ” “ ഹ, Hitman , Far Cry, Red Dead Redemption 2, Forza Horizon,………” “  അയ്യട ഇതിന്‍റെ ഒക്കെ സൈസ് എത്രയാണെന്ന് അറിയാമോ ” ഞാന്‍ വെറുതെ ഒന്നു ചിരിച്ചു കൊടുത്തു..... “ ഞാന്‍ എന്തായാലും ഫ്രഷ്‌ ആയി വരാം നീ കഴിച്ചോ ? ” “ ഇല്ല ” “ എന്നാ നിക്ക് ” ഉണ്ണിയേട്ടന്‍ ഫ്രഷ്‌ ആകാന്‍ കയറി, ഞാന്‍ ലാപ്‌ എടുത്ത് ഉണ്ണിയേട്ടന്‍റെ റൂമിനടുത്തുള്ള എന്‍റെ റൂമിലേക്ക്‌ ഞാന്‍ കയറി, ലാപ്‌ ചാര്‍ജിങ്ങിലിട്ടു. ഉണ്ണിയേട്ടന്‍ ഫ്രെഷായി വന്നപ്പോള്‍ ഞങ്ങള്‍ വീട്ടിലേക്കു ചെന്നു. ഫുഡ്‌ കഴിക്കാന്‍ ഇരുന്നപ്പോള്‍ അച്ഛമ്മയും അമ്മമ്മയും ഉണ്ണിയേട്ടന്‍റെ കോലം കണ്ട് ഓരോന്ന് പറഞ്ഞ് തുടങ്ങി. “ എന്‍റെ അച്ഛമ്മേ ഇതാണ് ഇപ്പോഴത്തെ സ്റ്റൈല്‍, എനിക്ക് ഉണ്ടായിരുന്നങ്കില്‍ കട്ട താടിയൊക്കെ വച്ച് ഞാനും നടന്നേനേ ” അച്ഛമ്മ : ഒന്ന് പോട നീ അല്ലെങ്കിലും അവന്‍റെ സൈഡേ പറയു പിന്നെ എല്ലാ അമ്മമാരുടെയും ക്ലിഷേ ഡയലോഗ് തന്നെ പറഞ്ഞു ‘ മുടിയൊക്കെ വെട്ടി നടന്നാലേ ഒരു ഐശ്വര്യം ഉണ്ടാകു എന്ന്. ’ കേട്ട് മടുത്തു ഇനിയെങ്കിലും ഒന്നു മാറ്റിപിടിക്ക് ‘ എന്ന് പറഞ്ഞതിന് തല്ലിയില്ല എന്നേ ഉള്ളൂ.
ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ഞാനും ഏട്ടനും നേരെ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കു പൊയി, എന്ട്രന്‍സ് വിശേഷങ്ങളും ഏട്ടന്‍റെ തിരുവനന്തപുരം വിശേഷങ്ങളും പറഞ്ഞ് ഇരുന്നു, എഞ്ചിനീയറിംഗിന് പോയത് മുതല്‍ ഞങ്ങള്‍ തമ്മില്‍ പഴയ ബോണ്ടിങ്ങില്ലാത്തത് കൊണ്ട് അധികം ഒന്നും സംസാരിക്കാനും ഇല്ലായിരുന്നു. രണ്ട് സിനിമയൊക്കെ കണ്ട്‌ വൈകുന്നേരം വരെ തള്ളി നീക്കി. ചായ കുടിയൊക്കെ കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന്‍ എന്തോ ആവശ്യത്തിനു പുറത്തേക്ക് പൊയി ഞാന്‍ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കും. ലാപ്‌ ഒന്ന് സെറ്റ് ചെയ്യണം, ആദ്യമായി ഓണ്‍ ആക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ ഇല്ലേ അതൊക്കെ കഴിഞ്ഞ്, വൈ-ഫൈ കണക്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിനിട്ട് ഞാന്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോന്നു. കുളിച്ചു ഒരു

💬 Comments

View all comments