0%

Chapter Title : ഏട്ടന്‍റെ ഭാര്യ [KARNAN]

Author : Karnan The Dark Prince Read All Parts 3.8K
പൊയിക്കോണ്ടിരുന്നു. ഇതിന്‍റെ ഇടയ്ക്കു ഉണ്ണിയേട്ടന്‍ അവിടെ പല പെണ്ണുങ്ങളെയും വളച്ചു എന്ന് ഞാന്‍ അറിഞ്ഞു. ചെച്ചിമാര്‍ എങ്ങനയോ അറിഞ്ഞതാണ്. ഒരു കോണ്‍ഫറന്‍സ് കോളില്‍ ആയിരുന്നപ്പോള്‍ ഉണ്ണിയെട്ടനോട് ചോദിക്കുന്നത് കേട്ടു. അങ്ങനെയാണ് ഞാന്‍ അറിയുന്നത്. ഉണ്ണിയേട്ടനെ എന്തൊക്കെയോ പറഞ്ഞു കളിയാക്കുന്നത് കേട്ടു, എനിക്കും കൊട്ട് കിട്ടി ‘ ഭര്‍ത്താവിന്‍റെ അവിഹിതം ’ എന്ന് പറഞ്ഞ്. പക്ഷെ അതെന്നെ ശെരിക്കും പിടിച്ചു കുലുക്കിയ ഒരു ചോദ്യം ആയിരുന്നു. ഉണ്ണിയേട്ടന്‍ അവിടെ പെണ്ണുങ്ങളുമായിയുള്ള ബന്ധങ്ങള്‍ എനിക്ക് എന്തോ പോലെ തോന്നി. ഉണ്ണിയേട്ടന്‍ എന്തിന ഈ കണ്ട പെണ്ണുങ്ങളുടെ പുറകെ നടക്കുന്നെ. ഞാന്‍ എന്തിന വിഷമിക്കുന്നേ, എനിക്ക് ഉണ്ണിയേട്ടനെ ഉഷ്ടമാണോ, ഇനി എന്‍റെ ഉള്ളിലും ഒരു പെണ്ണുറങ്ങുന്നുണ്ടോ എന്ന് ഞാന്‍ ചിന്തിച്ചു, ഉണ്ണിയേട്ടനോടുള്ള എന്‍റെ ഇഷ്ട്ടം മറ്റൊരു തലത്തിലേക്ക് മാറുകയാണോ എന്നുള്ള കുറെ ചിന്തകള്‍ എന്നെ വന്നു മൂടി. ഒന്നു-രണ്ട് ദിവസം അതെന്നെ അലട്ടിയ ഒരു വലിയ ചോദ്യം തന്നെയായിരുന്നു. പിന്നെ പോകെ പോകെ അതെല്ലാം മാറി എല്ലാം നോര്‍മല്‍ ആയി. കോച്ചിംഗ് എല്ലാം കഴിഞ്ഞു. നല്ലരീതിയില്‍ പഠിച്ച് എക്സാമും എഴുതി. ഇന്നെലയയിരുന്നു ലാസ്റ്റ് എക്സാം, രണ്ട് മൂന്ന് ദിവസത്തെ ഉറക്ക ക്ഷീണത്തില്‍ ഞാന്‍ നേരത്തെ കയറി കിടന്നുറങ്ങി. അതുകൊണ്ട് ഉണ്ണിയേട്ടന്‍ തിരുവനതപുരത്ത് നിന്ന് വന്നതൊന്നും ഞാന്‍ അറിഞ്ഞില്ല.
ഗേറ്റ് കടന്ന് ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കു കയറി, ഡോര്‍ വെറുതെ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു. ഹാളില്‍ ഒന്നും ഉണ്ണിയേട്ടനെ കണ്ടില്ല മിക്കവാറും റൂമില്‍ കാണും, സ്റ്റെപ്പ്കയറി ഉണ്ണിയേട്ടന്‍റെ റൂമിലേക്ക്‌ കയറി, ബെഡില്‍ ഭിത്തിയിലേക്ക് ചാരി ഇരുന്ന് ഫോണില്‍ തോണ്ടുകയാണ് കക്ഷി. മുടി അധികം ഇല്ല പക്ഷെ

💬 Comments

View all comments