Chapter Title : ഏട്ടത്തി 2 [Achillies]
പാവം അനുഭവിച്ചതാ…. നീ ആവുമ്പോ എനിക്ക് പൂർണ വിശ്വാസാ നീ എന്റെ മോളെ പൊന്നുപോലെ നോക്കും ന്ന്…."
കിച്ചു എല്ലാം കേട്ടു മരവിച്ചു കിടന്നുപോയിരുന്നു…
"നിനക്ക്….നിനക്ക് പറ്റില്ലേ കിച്ചൂട്ട അവളെ നോക്കാൻ, അവളെ സന്തോഷിപ്പിക്കാൻ…"
അവന്റെ കണ്ണിലേക്ക് ഉറ്റു നോക്കി അമല ചോദിച്ചു. അവളുടെ സ്വരം വിറച്ചിരുന്നു…. ഹൃദയത്തിലെ മുഴുവൻ സന്തോഷവും അവന്റെ ഉത്തരത്തിലേക്ക് ഒതുങ്ങും പോലെ ആണ് അമല അവനെ നോക്കി ഇരുന്നത്.
"ഞാൻ നോക്കിക്കോളാം അമ്മ….എനിക്ക് ജീവനുള്ള കാലം വരെ എന്റെ ഭാര്യയായി ഞാൻ നോക്കിക്കോളാം… പക്ഷെ ഏട്ടത്തി…."
അവസാനം ഒരു നിരാശയുടെ സ്വരം അവന്റെ ചോദ്യത്തിൽ പടർന്നത് കണ്ട അമല അവന്റെ മുഖം കയ്യിൽ കോരി എടുത്തു…
"ന്റെ മോൻ അത് ആലോചിച്ചു തല പുകയ്ക്കണ്ട…. അവളെ, ന്റെ മോളാ….അവളെക്കൊണ്ടു സമ്മതിപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു…"
അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു, അമല മുറി വിട്ടു പുറത്തേക്ക് നടന്നു.
*******************************
ഒരു മാസം കടന്നു പോയത് കിച്ചു അറിഞ്ഞത് കൂടി ഇല്ല…
അമ്മ എന്ത് പറഞ്ഞാണ് നീരജയെ സമ്മതിപ്പിച്ചതെന്നും അവനറിഞ്ഞില്ല, കല്യാണത്തിന് അവൾക്ക് സമ്മതം ആണെന്ന് മാത്രം രണ്ടു ദിവസം കഴിഞ്ഞു അവൾ വന്നു അവനോട് പറഞ്ഞു, അതിനു ശേഷം നീരജയെ നേരിൽ ഒന്നു ഒറ്റയ്ക്ക് സംസാരിക്കാൻ പോലും കിച്ചുവിന് കിട്ടിയില്ല,... എപ്പോഴും കിച്ചുവിനെ ഒഴിവാക്കാൻ മാത്രമേ നീരജ നോക്കിയുള്ളൂ… സംസാരിക്കാൻ ശ്രെമിക്കുമ്പോൾ എല്ലാം ഒരവസരം പോലും തരാതെ അവൾ അവനിൽ നിന്നും ഒളിച്ചോടി.
താലി കയ്യിൽ ഇരിക്കുമ്പോഴും അവളെ തന്നെ ഒത്തിരി വട്ടം കിച്ചു വീണ്ടും വീണ്ടും നോക്കി, മുഖത്തെ ഭാവം നോക്കി ഉള്ളറിയാൻ ഒത്തിരി ശ്രെമിച്ചെങ്കിലും ശൂന്യത നിറഞ്ഞ അവളുടെ മുഖം കിച്ചുവിനെ വീണ്ടും വീർപ്പു മുട്ടിച്ചതെ ഉള്ളൂ, അധികം ആരും ഇല്ലാതിരുന്ന അമ്പലത്തിൽ വെച്ചു ചുറ്റും കൂടി നിന്ന കുറച്ചു പേർ മാത്രം സാക്ഷിയായി അവൻ നീരജയുടെ കഴുത്തിൽ താലി കെട്ടി.
എന്നോ തമ്മിൽ ആരംഭിച്ച മൗനം നീണ്ടു അവരുടെ മുറിയിലും എത്തി. ആദ്യരാത്രിയുടെ ഒരുക്കങ്ങളോ ചമയങ്ങളോ തൊട്ടു തീണ്ടിയിട്ടില്ലാത്ത തന്റെ മുറിയിൽ കിച്ചു സ്വയം മനസ്സിനെ വരുതിയിൽ കൊണ്ടുവരാൻ
💬 Comments
View all comments