0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 9673

ശ്രെമിച്ചു കൊണ്ടിരുന്നു.

എങ്കിലും സ്വന്തം ഏട്ടത്തി ഇന്ന് തന്റെ ഭാര്യ ആണെന്നുള്ള ചിന്ത അവനെ ഉള്ളാലെ ഉലച്ചു കൊണ്ടിരുന്നു. നാളുകൾ ഉള്ളിൽ ആരോടും പറയാതെ നടക്കില്ല എന്നു മനസ്സിൽ പറഞ്ഞു പഠിപ്പിച്ച കനവ് ഇന്ന് സഫലമാകുമ്പോൾ സന്തോഷത്തിനു പകരം ഒരു തരം മരവിപ്പായിരുന്നു കിച്ചുവിനെ വേട്ടയാടിയത്.

"നിന്റെ ആഗ്രഹം നിന്റേത് മാത്രം ആയിരുന്നു കിച്ചു… നീരജയ്ക്ക് നീ അനിയൻ ആയിരുന്നു എന്നും എപ്പോഴും ഇന്നും…"

അവന്റെ ഉള്ളിൽ ഇരുന്ന് ആരോ അവനോടു പറയുംപോലെ തോന്നി.

നീരജയുടെ കല്യാണം ഉറപ്പിച്ച ശേഷമുള്ള പെരുമാറ്റം കൂടി ചിന്തിച്ച കിച്ചുവിന് അതിന്റെ സത്യം അറിയാൻ അധികം ചിന്തിക്കേണ്ടിയും വന്നില്ല.

"ക്ടക്…#@@"

ആലോചനയിൽ നിന്നും ഞെട്ടിയ കിച്ചു കണ്ടത് കയ്യിലെ പാൽ ഗ്ലാസ്സ് മേശയിൽ വെച്ചു വാതിൽ അടക്കുന്ന നീരജയെ ആയിരുന്നു. എന്നത്തേയും പോലെ മുണ്ടും നേര്യതും ധരിച്ചു കുളികഴിഞ്ഞ മുടി വിരിച്ചിട്ട് നിൽക്കുന്ന നീരജ, മുഖത്തും കഴുത്തിലും തുള്ളികൾ തിളങ്ങി എങ്കിലും വിഷാദ ഭാവം നിറഞ്ഞ അവളുടെ മുഖം നോക്കി അവനൊന്നു ചിരിക്കാൻ പോലും കഴിഞ്ഞില്ല.. അവൻ ആ റൂമിലെ ഇല്ല എന്ന നിലയിൽ ആയിരുന്നു നീരജയുടെ ചലനങ്ങൾ, നോട്ടം പോലും പാളി വീഴരുത് എന്നു ഉറപ്പിച്ച പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മുടി വേഗം വീശി ഉണക്കി നനവ് കളഞ്ഞു ഒരക്ഷരം പോലും മിണ്ടാതെ അവൾ ബെഡിൽ അവനിൽ നിന്നും ഒരു ദൂരം മാറി കിടന്നു.

ഇനിയുള്ള രാത്രികളും തന്റെ ബാക്കിയുള്ള ജീവിതവും എങ്ങനെ ആയിരിക്കും എന്ന് ഏറെക്കുറെ മനസിലായ കിച്ചു കയ്യെത്തിച്ചു ലൈറ് ഓഫ് ആക്കി കിടന്നു.

ഗ്ലാസ്സിലെ പാലിനെ നോക്കി പുച്ഛത്തോടെ ചിരിക്കുമ്പോൾ അവന് ആദ്യമായി അമ്മയോട് ദേഷ്യം തോന്നി അതിലും മുകളിൽ ഇതിനു സമ്മതിച്ച തന്നോടും. *******************************

രാത്രികൾ നിദ്രവിഹീനമായി തുടരുമ്പോഴും പകലുകളിൽ അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം അവർ പരസ്പരം അഭിനയിച്ചു. അഭിനയമാണെന്നു അവർക്ക് തന്നെ അറിയാമായിരുന്നതുകൊണ്ട്‌. കൂടുതൽ ഒന്നും തമ്മിൽ സംസാരവും ഉണ്ടായിരുന്നില്ല…

ഒരിക്കൽ തന്നെ ഏറ്റവും അടുത്തു കൊണ്ടു നടന്നു സ്നേഹിച്ച ഏട്ടത്തി ഇന്ന് തന്റെ താലി കഴുത്തിൽ വീണപ്പോൾ തീർത്തും അന്യയായി

💬 Comments

View all comments