Chapter Title : ഏട്ടത്തി 2 [Achillies]
തന്നെ നോക്കി കണ്ണുരുട്ടിയതും കവിൾ ചുവപ്പിച്ചതും എന്തിനാണ് എന്നറിയാതെ കിച്ചു നീരജയുടെ കൂടെ നടന്നു നീങ്ങി.
*******************************
യാത്രയിലുടെ നീളം കിച്ചുവും നീരജയും ദീപ്തിയും ഒരേ വരിയിൽ ഇരുന്നു സംസാരം ആയിരുന്നു. സൂര്യനെല്ലിയിൽ എത്തുമ്പോൾ സൂര്യൻ അസ്തമിച്ചു തുടങ്ങുമുന്നെ തണുപ്പ് ചുറ്റും മഞ്ഞിന്റെ പുതപ്പ് പുതച്ചിരുന്നു.
കയ്യും കാലും നീട്ടിയും വലിച്ചും ആളുകൾ ഒന്നു ഞൊട്ടയൊടിച്ചു നടന്നപ്പോൾ കിച്ചുവിന്റെ കയ്യിൽ തൂങ്ങി കുറച്ചു ക്ഷീണിച്ച കണക്കായിരുന്നു നീരജ.
"എന്തു പറ്റി നീരജ...ക്ഷീണം ആണോ…"
കവിളിൽ തട്ടിക്കൊണ്ടു ദീപ്തി ചോദിച്ചപ്പോൾ ഒന്നു പുഞ്ചിരിച്ചവൾ കണ്ണു ചിമ്മി.
"എന്തായാലും എല്ലാവർക്കും റൂം അലോട് ചെയ്തിട്ടുണ്ട്,...മേ ബീ ഇനി റെസ്റ്റ് എടുത്തിട്ടു ഒരു ഡിന്നർ ടൈം ആവുമ്പോഴേ ബാക്കിയുള്ള പ്രോഗ്രാംസ് ഒക്കെ ഉണ്ടാവുള്ളൂ എന്നു തോന്നുന്നു…"
നീരജ കിച്ചുവിന്റെ തോളിൽ കവിൾ അമർത്തി വെച്ചു അവന്റെ കയ്യും തന്നിലേക്ക് ചുറ്റി ചൂട് പിടിച്ചു നിന്നു.
റൂമിന്റെ ചാവി കിട്ടിയതും കോട്ടേജിലേക്ക് എല്ലാവരുടെയും കൂടെ അവരും പതിയെ നടന്നു തുടങ്ങി.
"ഇതു ഒത്തിരി ദൂരെ ആണെന്ന തോന്നുന്നെ...ന്നെ എടുക്കുവോഡാ കിച്ചു നീ, എനിക്ക് ഇനി നടക്കാൻ മടിയാകുവാ...പോരാത്തതിന് ഒടുക്കത്തെ മഞ്ഞും...ങ് ഹും ങ് ഹും…"
അവന്റെ കയ്യിലേക്ക് ബലം കൊടുത്തു കുഞ്ഞിനെ പോലെ ചിണുങ്ങി നീരജ കൊഞ്ചി നോക്കി.
"അയ്യടി….മല മുഴുവൻ നടന്നു കേറീതൊന്നും അല്ലല്ലോ ചുമ്മ കാലും നീട്ടി വണ്ടീലിരുന്നല്ലേ ഉള്ളൂ അപ്പൊ എന്റെ മോള് കുറച്ചൊന്നു നടക്കട്ടോ…"
സ്വെറ്റർ ഇൽ പൊതിഞ്ഞു നിന്ന നീരജയെ ഒന്നൂഡേ തന്നിലേക്ക് ചേർത്തു താങ്ങി പിടിച്ചുകൊണ്ടു ഒരു കുഞ്ഞു കുന്നവർ നടന്നു കയറി.
"ന്റെ ഏട്ടത്തി...നീ കയ്യിൽ തൂങ്ങീട്ട് തന്നെ നല്ല വെയിറ്റ്, നിന്നെ എടുത്താൽ ഉള്ള കാര്യം, എന്റമ്മോ…"
കിച്ചുവിന്റെ കയ്യിൽ തന്റെ ദേഹം മുഴുവൻ ചാരി കാല് ചുമ്മ നിലത്തു ഉരച്ചു മയങ്ങി നടന്ന പെണ്ണിനെ ചുറ്റിക്കാൻ പറഞ്ഞതും, ചുറ്റിപ്പിടിച്ച കയ്യിൽ അമർത്തി നുള്ളി നീരജ മുറുമുറുത്തു.
ഡോർ തുറന്നു കേറിയ കോട്ടേജിലേക്ക് കയറിയതും പഴന്തുണിക്കെട്ടുപോലെ നീരജ കുഴങ്ങി ബെഡിലേക്ക് വീണു. കൈ വിടർത്തി കിടന്ന നിമിഷം സ്വെറ്റർ വിടർന്നു ചുരുദാറിന്റെ വെട്ടിൽ
💬 Comments
View all comments