0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 9987

sweep you off of your feet Will your mouth still remember the taste of my love?

Will your eyes still smile from your cheeks? And, darling, I will be loving you till we're seventy And, baby, my heart could still fall as hard at twenty-three…."

"വാ….നമുക്കും ഡാൻസ് ചെയ്യാം…."

കിച്ചു പ്രതീക്ഷയോടെ നീരജയെ നോക്കി ചോദിച്ചു.

"പോടാ….എനിക്കൊന്നും വയ്യ…"

കിച്ചു ഡാൻസ് ചെയ്യാൻ വിളിച്ച സന്തോഷത്തിൽ ഹൃദയം നിറഞ്ഞെങ്കിലും കവിളിൽ പരന്ന നാണം അവനിൽ നിന്നൊളിപ്പിച്ചു നീരജ നിരസിച്ചു ഗൗരവം എടുത്തണിഞ്ഞു…

"ദേ ചുമ്മ ഗമ കാണിക്കല്ലേ, ഇതിപ്പോ ചുമ്മ ഒരു ഡാൻസ് അല്ലെ എല്ലാരും കളിക്കുന്നുണ്ട് വാന്നെ…"

കിച്ചു വീണ്ടും വിളിച്ചപ്പോൾ നീരജയ്ക്ക് അവനോടു ഒട്ടി നിന്നു തന്റെ പ്രണയം അറിയിക്കാൻ കൊതി തോന്നിയെങ്കിലും അവളുടെ ഉള്ളിലെ കുറുമ്പ് നിറഞ്ഞ പെണ്ണ് ഉയർന്നു.

"അതിന് നമ്മൾ എല്ലാരേയും പോലെ ആണോ…"

കൊളുത്തു പോലുള്ള നോട്ടം എറിഞ്ഞു നീരജ ചോദിച്ചു.

കിച്ചു ഒരു നിമിഷം മിണ്ടാതെ നിന്നു പോയി.

"ഹായ് കിച്ചു…നീരജ…നിങ്ങൾ പോവുന്നില്ലേ കപ്പിൾ ഡാൻസിന്…"

ദീപ്തി പെട്ടെന്ന് അടുത്തു വന്നു ചോദിച്ചപ്പോൾ നീരജയുടെ മുഖം പെട്ടെന്ന് കറുത്തു. തന്റെ കയ്യും വലിച്ചു കൊണ്ടു പോയി കെട്ടിപ്പിടിച്ചു ഡാൻസ് ചെയ്യും എന്ന് കൊതിച്ചു നിന്ന സമയം രസം കൊല്ലിയായി വന്ന ദീപ്തിയെ അവൾക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി.

"എവിടുന്ന്….ഇവിടെ ആൾക്ക് നാണം വന്നിട്ട് ആണിയടിച്ച പോലെ നിക്കുവാ.."

കിച്ചു നീരജയുടെ കയ്യിൽ പിടിച്ചു നിരാശയോടെ പറഞ്ഞു.

"എങ്കിൽ….എങ്കിൽ….If you don't mind…..കിച്ചു എന്റെ കൂടെ ഒന്നു ഡാൻസ് ചെയ്യുവോ…എനിക്ക് ഇതുവരെ ഒരു പെയർനെ കിട്ടിയില്ല…"

ദീപ്തി നിസഹായതയോടെ നീരജയെ നോക്കി… ഒരു നിമിഷം നീരജയുടെ മുഖത്തു നിന്ന് ചോര വാർന്നു പോയി, സങ്കടം ഹൃദയം തുരന്നു തുടങ്ങിയെങ്കിലും ചുണ്ടിൽ കഷ്ടപ്പെട്ടു ഉണ്ടാക്കിയ ചിരി വരുത്തി നീരജ തലയാട്ടി.

എന്താണ് ഇവിടെ സംഭവിക്കുന്നത് എന്നു ഒന്നു മനസിലാക്കിയെടുക്കും മുൻപ് തന്നെ ദീപ്തി

💬 Comments

View all comments