0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 20K

പറഞ്ഞതും നീരജ കള്ള ദേഷ്യം എടുത്തണിഞ്ഞു. കയ്യോങ്ങി പിന്നെ പൊട്ടിച്ചിരിച്ചു.

"നിങ്ങൾ ഇതെവിടായിരുന്നു പോയിട്ട് എത്ര നേരായി…നീരജെ നീ ഇങ്ങു വന്നേ…"

സുമ അവരെ തേടി വന്നതു കണ്ടതും അവർ തമ്മിൽ ഒന്നു വിട്ടു നടന്നു.

"കിച്ചു നീ വീട്ടിൽ പോയി വല്യച്ഛനെ കൂട്ടി വാ…"

നീരജയുടെ കൈ വലിച്ചു നടക്കുന്നതിനിടയിൽ സുമ പറഞ്ഞു അവരുടെ മുഖം വല്ലാതെ വലിഞ്ഞു മുറുകിയിരുന്നു.

പറമ്പിലൂടെ തന്നെ തിരികെ നടന്ന കിച്ചു ഉമ്മറത്തിരിക്കുന്ന വല്യച്ഛൻ രാഘവനെ കണ്ടു.

"വല്യച്ഛനോട് വല്ല്യമ്മ അങ്ങോട്ടു വരാൻ പറഞ്ഞു…"

"എന്താടാ കാര്യം…"

"ഒന്നും പറഞ്ഞില്ല…കൂട്ടിയിട്ട് വരാനാ പറഞ്ഞത്…"

"ഉം…നിക്ക് ഞാൻ ഒരു ഷർട്ട് ഇടട്ടെ…"

ഷർട്ടിട്ട് ചതുര കണ്ണടയും വെച്ചു രാഘവൻ അവനോടൊപ്പം ഇറങ്ങി.

"നിങ്ങൾക്ക് എപ്പോഴാ തിരികെ പോവണ്ടേ…"

"നാളെ വൈകിട്ട് പോണം.."

"നിനക്ക് ജോലി എന്തേലും ആയോടാ…"

"ഞാൻ കോഴ്സ് നു കേറിയെ ഉള്ളൂ വല്യച്ച…"

"ഉം…കഴിയുമ്പോൾ പറ ഞാൻ നോക്കട്ടെ ഇവിടെ മ്മ്‌ടെ അബൂക്കറിന്റെ മില്ലിൽ കണക്കെഴുത്താൻ ഒരാൾ വേണം എന്ന് പറയുന്നുണ്ടായി…ഞാൻ കാര്യമായിട്ട് തന്നെ പറയാം…"

എന്തോ വലിയ കാര്യം പോലെ പറഞ്ഞു നടക്കുന്ന രാഘവനെ കണ്ടപ്പോൾ കിച്ചുവിന് ചിരിയാണ് വന്നത്...

വീട്ടിലേക്കുള്ള മതിൽ കടന്നു നടന്നു നീങ്ങുമ്പോൾ ഉമ്മറത്തെ കോലായിൽ ആരോ ഇരിക്കുന്നതവൻ കണ്ടു.അമ്മയും സുമയും അടുത്തു തന്നെ ഉണ്ട്.

ഒട്ടൊന്നുകൂടി അടുത്തെത്തിയപ്പോൾ ഇരിക്കുന്നയാളുടെ മുഖം കിച്ചു കണ്ടു.

"ഏട്ടൻ….!!!!!"

തുടരും…❤️❤️❤️

സ്നേഹപൂർവ്വം…❤️❤️❤️

💬 Comments

View all comments