Chapter Title : ഏട്ടത്തി 2 [Achillies]
നടക്കാൻ ഒരുങ്ങിയതും തടഞ്ഞുകൊണ്ടു നീരജയുടെ കൈ അവന്റെ കയ്യിൽ വീണു,
തിരിഞ്ഞ അവൻ എന്തെങ്കിലും പറയുന്നതിന് മുന്നേ അവനെ വലിച്ചു മേലേക്ക് ഇട്ടിട്ട് ആർത്തു കരഞ്ഞു, കട്ടിലിൽ അവനെ വാരിപുണർന്നു മുഖത്തു മുഴുവൻ ഉമ്മ കൊണ്ടു പൊതിയുമ്പോൾ അവൾ വിമ്മി കരഞ്ഞുകൊണ്ടേ ഇരുന്നു, കരഞ്ഞു തീരും വരെ തോളിൽ മുഖം പൂഴ്ത്തി അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു ഇരുന്നു കരഞ്ഞ അവളുടെ പുറത്തു പയ്യെ തട്ടിയും തഴുകിയും അവൻ ഇരുന്നു കൊടുത്തു, നീണ്ടു ചുരുണ്ട് കട്ടി നിറഞ്ഞ മുടിയിൽ അവൻ തലോടി അവളിലെ കടലിനെ അടക്കി,
"മതി...മോളെ കരഞ്ഞത്,... കരയിക്കില്ലെന്ന് വാക്കുകൊടുത്ത എന്റെ മുന്നിൽ ഇരുന്നു തന്നെ കരയല്ലെടി...പ്ലീസ്.."
കലങ്ങിമറിഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടും ഒഴുകിയിറങ്ങിയ കണ്മഷിയും ഏങ്ങലടിക്കുന്ന പെണ്ണിനേയും കണ്ട കിച്ചു കൊഞ്ചിച്ചു കൊണ്ടവളുടെ കരഞ്ഞു തുടുത്ത കവിളിൽ തലോടി മുന്നിലേക്ക് വീണ് കിടന്ന മുടിച്ചുരുൾ വിരൽകൊണ്ട് മാടി ചെവിക്ക് പിന്നിലേക്ക് ഒതുക്കി വെച്ചു അപ്പോഴും ചുറ്റിപ്പിടിച്ചിരുന്നു തേങ്ങുന്ന പെണ്ണിന്റെ കരച്ചിലടക്കാൻ ഒരു വഴി തേടിയ കിച്ചു വീണ്ടും അവളെ ഓരോന്നു പറഞ്ഞു തലോടിയും കൊഞ്ചിച്ചുകൊണ്ടിരുന്നു, അവനേക്കാളും നാല് വയസ്സിനു മൂത്തതെങ്കിലും അവന്റെ ഏട്ടത്തിയമ്മയുടെ സ്ഥാനം അലങ്കരിച്ചിരുന്ന നീരജ ആ സമയം എന്നാൽ അവന്റെ കൊഞ്ചിക്കലും സമാധാനിപ്പിക്കലും അവന്റെ നെഞ്ചിന്റെ ചൂടും ഒരിക്കലും അവസാനിക്കാതിരിക്കാൻ കൊതിച്ചിരുന്നു,... അത് നീണ്ടുപോവാൻ അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി തന്റെ വ്യഥകൾ എല്ലാം മറക്കാൻ കൊതിച്ചു,
"പൊന്നല്ലേ… കരയല്ലേ… പ്ലീസ്…."
തന്റെ കഴുത്തിൽ മുഖം പൂഴ്ത്തി തന്നെയും ചുറ്റിപ്പിടിച്ചിരിക്കുന്ന പെണ്ണിനെ അവൻ ചുറ്റിപ്പിടിച്ചു, തോളിൽ ചായ്ച്ചു കിടന്ന നീരജയുടെ തുടുത്ത
💬 Comments
View all comments