Chapter Title : ഏട്ടത്തി 2 [Achillies]
കൂട്ടിയിരുന്നു. ഫ്ളാറ്റിലെ ഒറ്റപ്പെടലിൽ നീരജയ്ക്ക് വീണ്ടും കിച്ചു കൂട്ടായി മാറി. താൻ ആയിട്ട് നീരജയ്ക്ക് ഇനിയും സങ്കടം വരാൻ പാടില്ല എന്ന് തോന്നിയ കിച്ചു പിന്നീട് അവളെ നോട്ടം കൊണ്ടു പോലും നോവിക്കാതിരിക്കാനെ ശ്രെമിച്ചുള്ളൂ…
പക്ഷെ ഫ്ളാറ്റിലെ ഒറ്റപ്പെടലിൽ തമ്മിൽ മിണ്ടാൻ തങ്ങൾക്ക് വേറാരും ഇല്ല എന്ന തോന്നലിൽ അവർ തന്നെ വെച്ച ഉടമ്പടി പഴയ ഏട്ടത്തിയും അനിയനും ആയില്ലെങ്കിലും പഴയ കൂട്ട് വേണം എന്ന് രണ്ടു പേർക്കും തോന്നിയപ്പോൾ പണ്ടത്തെ ചിരിയും കളിയും അവരിലേക്ക് തിരികെ വരാൻ ഒരു മാസം മാത്രമേ വേണ്ടി വന്നുള്ളൂ, തന്റെ പ്രണയം കിച്ചു ഉള്ളിൽ ഒളിപ്പിക്കാൻ പാട് പെട്ടപ്പോൾ നീരജയുടെ ഉള്ളിൽ ഏതോ കോണിൽ പൂട്ടിയിട്ട പ്രണയം വെളിച്ചം നോക്കി നിലവിളിച്ചു.
തിരുവനന്തപുരത്തെ രണ്ടു മാസക്കാലത്തിന് ശേഷമുള്ള മഴക്കാർ കൊണ്ട് മാനം മൂടിയ ഒരു മടിയൻ ഞായറാഴ്‌ച.
"കിച്ചൂട്ടാ…...മോളിൽ ഇട്ടിരിക്കുന്ന തുണി ഒക്കെ എടുത്തുകൊണ്ടു വരുവോ,..."
അടുപ്പിൽ എണ്ണ കിനിഞ്ഞു തുടങ്ങിയ ചിക്കൻ കറിക്ക് മേലേ ഒന്നൂടെ ഇളക്കി കുരുമുളക് ഉടച്ചത് വിതറി നീരജ ഹാളിൽ ടി വി കണ്ടുകൊണ്ടിരുന്ന കിച്ചുവിനോട് വിളിച്ചു പറഞ്ഞു. അവിടെ നിന്ന് മറുപടി ഒന്നും ഇല്ലാതെ ആയപ്പോൾ അവളുടെ പുരികം ഒന്നു വളഞ്ഞു പൊങ്ങി.
"എന്റെ തെങ്കാശി തമിഴ് പൈങ്കിളി…. കുറി ചൊല്ലുന്ന മലർ തേൻ കിളി…
എന്റെ കരളിന്റെ കഥ കേൾക്കുമോ… കന്നി കുറിമാനം അവൾക്കേകുമോ…
അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ ചൊല്ലുമോ… പരിഭവം പറയുമോ…"
ഹാളിലെ ടി വി യിൽ നിന്നു അത്രയും ഭാഗം മാത്രം ഹൈ വോളിയത്തിൽ
💬 Comments
View all comments