Chapter Title : ഏട്ടത്തി 2 [Achillies]
ആയിരുന്നു ആ പെണ്ണ് ഇട്ടിരുന്നത്. ആകെ മൊത്തം ഉഴിഞ്ഞു നോക്കി കിച്ചുവും നിവിനും തിരിഞ്ഞത് കയ്യിൽ ചോളവുമായി തങ്ങളെ തേടി വന്ന നീരജയുടെയും അഡ്മിനിസ്ട്രേറ്റർ ആയ ദീപ്തിയുടെയും നേരെ ആയിരുന്നു. കിച്ചുവിനെ കടിച്ചു കീറാൻ എന്ന ഭാവത്തിൽ നിൽക്കുന്ന നീരജയെ കണ്ടതും ന്യായീകരിക്കാൻ നിൽക്കാതെ ഒരു നാണംകെട്ട ചിരി ചിരിച്ചു കിച്ചു കണ്ണു കൊണ്ടും ചുണ്ടനക്കിയും അവളോട് സോറി പറഞ്ഞു. ചവിട്ടിത്തുള്ളി വന്ന നീരജ അവന്റെ കൈമുട്ടിൽ പിച്ചിയാണ് ദേഷ്യം തീർത്തത്. ചോദിച്ചു വാങ്ങിയത് ആയതുകൊണ്ട് കിച്ചു കടിച്ചു പിടിച്ചു നിന്നതെ ഉള്ളൂ. എന്നാൽ പാളി നോക്കിയപ്പോഴാണ് ദീപ്തിയുടെ കണ്ണും ദേഷ്യം കൊണ്ടു ചുവന്നതും കവിളുകൾ ചെറുതായി വിറക്കുന്നതും അവൻ കണ്ടത്.
നീരജയെ അവിടെ ജോലിക്ക് എടുക്കാൻ താല്പര്യം കാണിച്ചതും ഏറെക്കുറെ ഒരേ പ്രായം ആയതുകൊണ്ട് നീരജയോട് കൂടുതൽ കൂട്ടു കൂടുന്നതും അവളെക്കാൾ ഉയർന്ന പൊസിഷനിൽ ഉള്ള ദീപ്തി ആണെന്ന് നീരജ ഒത്തിരി പറഞ്ഞു കിച്ചുവിന് അറിയാമായിരുന്നു. താൻ കാരണം നീരജയ്ക്കും നാണക്കേടായോ എന്നോർത്തു കിച്ചു വല്ലാതെ ആയിരുന്നു.
"ദേ….കൂടുതൽ നിന്നു കണ്ട പെണ്ണുങ്ങളെ നോക്കാതെ കേറി പൊക്കോണം, എനിക്ക് ദേഷ്യം വന്നിട്ട് പാടില്ല…"
ചെവിയിൽ അത്രയും പല്ലു കടിച്ചു പിടിച്ചു മുരണ്ടിട്ട് നീരജ കിച്ചുവിന്റെ കൈ വലിച്ചുകൊണ്ട് നടന്നു നീങ്ങി. അപ്പോഴും ദീപ്തി തന്നെ നോക്കി കണ്ണുരുട്ടിയതും കവിൾ ചുവപ്പിച്ചതും എന്തിനാണ് എന്നറിയാതെ കിച്ചു നീരജയുടെ കൂടെ നടന്നു നീങ്ങി.
*******************************
യാത്രയിലുടെ നീളം കിച്ചുവും നീരജയും ദീപ്തിയും ഒരേ വരിയിൽ ഇരുന്നു സംസാരം ആയിരുന്നു. സൂര്യനെല്ലിയിൽ എത്തുമ്പോൾ സൂര്യൻ അസ്തമിച്ചു തുടങ്ങുമുന്നെ തണുപ്പ് ചുറ്റും
💬 Comments
View all comments