0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 19.3K

വിളിച്ചു, തെറ്റി തെറിച്ചു പോവുന്ന നീരജയോടൊപ്പം കിച്ചുവും ദീപ്തിയുടെ ടേബിളിന്റെ പങ്കു പറ്റി.

"കിച്ചുവിന്റെ ശെരിക്കും പേരെന്താ….നീരജ പറയുമ്പോഴെല്ലാം കിച്ചൂന്ന പറയാറുള്ളത്,..."

സ്പൂണിൽ ഫ്രൈഡ് റൈസ് കോരി എടുക്കുന്നതിനിടയിൽ ദീപ്തി കിച്ചുവിനോട് ചോദിച്ചു.

"കാശിനാഥ്…പക്ഷെ ആ പേരിനുള്ള ഒരു ഗെറ്റപ് ഇല്ലാത്തത് കൊണ്ട് എല്ലാരും കിച്ചൂന്ന് വിളിക്കും,ഇല്ലെടാ…"

നീരജ അവനോട് ഒട്ടിയിരുന്നു ദീപ്തിക്ക് ഉത്തരം കൊടുത്തു.

"ഹ ഹ ഹ…..എന്നാലും റ്റ്യൂഷൻ എടുത്ത ടീച്ചറെ തന്നെ കറക്കി എടുത്തു കല്യാണം കഴിച്ചല്ലോ, രണ്ടു പേർക്കും വേണേൽ ലൈഫ് സിനിമയാക്കാം…."

സ്പൂണിൽ കോരിയ ഫ്രൈഡ് റൈസ് വായിലേക്കിട്ടു കൊണ്ടു ദീപ്തി പറഞ്ഞു.

"വായടച്ചു വെക്കട പൊട്ടാ…ഞാൻ ഇവിടെ നമ്മുടെ കഥ ഒന്നും പറഞ്ഞിട്ടില്ല….പറയാൻ പറ്റിയ കഥ ആണല്ലോ…"

കിച്ചുവിന്റെ തുടയിൽ നുള്ളി നീരജയെ നോക്കി വായും തുറന്നിരുന്ന അവൾ കണ്ണുരുട്ടി അവർക്ക് മാത്രം കേൾക്കുന്ന തരത്തിൽ പറഞ്ഞു.

"എനിവേ….നിങ്ങൾ രണ്ടാളും ലക്കി ആ….ആഗ്രഹിച്ച ലൈഫ് രണ്ടുപേർക്കും കിട്ടിയില്ലേ…"

ദീപ്തി പറഞ്ഞതുകേട്ട നീരജയും കിച്ചുവും തമ്മിൽ നോക്കി… അണ്ടി പോയ അണ്ണാന്റെ കണക്ക് താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്ന കിച്ചുവിനെ കണ്ട നീരജ തികട്ടി വന്ന ചിരി ചുണ്ട് കടിച്ചു പിടിച്ചു അടക്കി.

"മാം…മോളെ കൊണ്ട് വന്നില്ലേ…"

നീരജ ചോദിച്ചു.

"ഓഹ്….ഇത്രേം തണുപ്പ് അല്ലെ, ആൾക്ക് ചിലപ്പോ പറ്റിയില്ലെങ്കിലോ, പിന്നെ അമ്മ കൂടെ ഉണ്ട്,അതുകൊണ്ട് കുഴപ്പമില്ല എങ്കിലും അവളെ കാണാതെ എനിക്ക് എന്തോ പോലെ….പിന്നെ എന്തായാലും വന്നല്ലേ പറ്റൂ, കുറച്ചു കാര്യങ്ങൾ ചെയ്യാൻ ഉണ്ട്…"

ദീപ്തി പ്ലേറ്റിൽ സ്‌പൂണ് കൊണ്ടു ഇളക്കി ഗാഢമായി ആലോചനയിലെന്ന പോലെ പറഞ്ഞു.

"മാഡത്തിന്റെ മോൾക്ക്

💬 Comments

View all comments