0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.3K

എത്ര ആലോചിച്ചിട്ടും മനസിലാക്കാൻ കഴിഞ്ഞില്ല.

"നിനക്ക് എന്താ പറ്റിയെ…നിന്റെ ആത്മഹത്യകുറിപ്പും കൊണ്ടു ഇവിടെ വന്ന ആളേതാ…നീ ഇത്ര കാലം എവിടെ ആയിരുന്നു…"

കൃഷ്ണൻ വീണ്ടും കസേരയിലേക്ക് ചാഞ്ഞു ഇരുന്നപ്പോൾ രാഘവൻ അവന്റെ കൈ കവർന്നു ചോദ്യങ്ങൾ എയ്തു കൊണ്ടിരുന്നു.

കിച്ചു കൃഷ്ണനെ നോക്കിക്കണ്ടു, അയഞ്ഞ കറുപ്പ് ജുബ്ബയും നര വീണു പിന്നി തുടങ്ങിയ കറുത്ത കാവി മുണ്ടും, കരിവാളിച്ച മുഖവും കൈകളും, താടി കുറച്ചു നീണ്ട മുഖം മുടി കൊഴിഞ്ഞു നെറ്റിയിലേക്ക് കേറിയിട്ടുണ്ട്, പണ്ടുള്ളതിനെക്കാൾ മെല്ലിച്ച ശരീരം. കൃഷ്ണൻ തന്റെ മുൻപിൽ കൊണ്ടു വെച്ച ഗ്ലാസ്സിലെ വെള്ളം എടുത്തു വായിലേക്ക് കമിഴ്ത്തി.

"മരിക്കാൻ തന്നെയാ എഴുതി വെച്ചു പോയത് വല്യച്ച…പക്ഷെ വിധി കരുതി വെച്ച ബാക്കി കൂടി അനുഭവിക്കാതെ എങ്ങനെയാ പോവാൻ കഴിയ…"

കൃഷ്ണൻ പറഞ്ഞു തുടങ്ങിയപ്പോൾ കിച്ചു വാതിൽ പടിയിൽ നിന്ന അമ്മയിലേക്ക് നോക്കി. തന്നെപ്പോലെ മരവിച്ചു കൃഷ്ണനെ നോക്കി നിൽക്കുന്ന അമലയെ കണ്ട കിച്ചു വീണ്ടും ഉലഞ്ഞു. അവന്റെ കണ്ണുകൾ വീണ്ടും നീണ്ടു, എന്നാൽ കണ്ണിൽ എവിടെയും താൻ തേടിയവളെ പെട്ടില്ല..തന്റെ പാതിയെ, അവൾ അറിഞ്ഞു കാണുമോ എന്നവൻ ഭയന്നു, അറിഞ്ഞാൽ താൻ വീണ്ടും ഒരു രണ്ടാമൂഴക്കാരനായി മാറുമോ എന്ന ഭയം അവനിൽ നിറഞ്ഞു.

"നീ എന്തിനാ മോനെ മരിക്കാൻ ഒക്കെ തീരുമാനിച്ചെ…നിനക്ക് വേണ്ടി ഇവിടെ കാത്തിരിക്കുന്നവരെ ഒക്കെ എങ്ങനെ മറക്കാൻ പറ്റി…"

ലോകത്തു വെച്ചു ഏറ്റവും കാണാൻ കൊതിച്ചത് കൃഷ്ണനെ ആയിരുന്നു എന്ന കണക്ക് സുമ കണ്ണീരൊഴുക്കി കള്ളം പറഞ്ഞു.

മരിച്ചവർ തിരിച്ചു വന്നാൽ ശെരിക്കും സന്തോഷമാണോ, സങ്കടമാണോ തോന്നേണ്ടത്, ഏട്ടൻ മരിച്ചിട്ടില്ല

💬 Comments

View all comments