0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.4K

കണ്ണിമ വെട്ടാതെ കൃഷ്ണൻ നോക്കി. തിരികെ വന്ന ശേഷം ആദ്യമായി ആയിരുന്നു കൃഷ്ണൻ അവളെ കാണുന്നത്.

അപ്പോഴും കൃഷ്ണനെ നേരിൽ കണ്ട പകപ്പിൽ ആയിരുന്നു നീരജ. അവളുടെ വിരലുകൾ നയ്റ്റിയിലെ തുണി കൂട്ടി തെരുപിടിപ്പിച്ചു.

"വന്ന ദിവസം തൊട്ടു ഞാൻ നോക്കുവായിരുന്നു….എന്താ എന്റെ അടുത്തു വരാതിരുന്നെ…"

കൃഷ്ണൻ അവളെ നോക്കി പറഞ്ഞു. നീരജ അപ്പോഴും വിളറി നിന്നതെയുള്ളൂ.

"എനിക്കറിയാം…. ഞാൻ ജീവിച്ചിരിക്കെ കിച്ചുവിനെ കെട്ടേണ്ടി വന്ന സങ്കടം നിനക്ക് ഉണ്ടാവും എന്നു….അതുകൊണ്ടാ എന്നെ കാണാൻ നിനക്ക് ബുദ്ധിമുട്ട് തോന്നിയതെന്നു,....സാരമില്ല… ആ സമയം നിനക്ക് വേറെ വഴി ഇല്ലാതിരുന്നത് കൊണ്ടാണ് അവന്റെ താലി സ്വീകരിച്ചതെന്ന് ആരും പറഞ്ഞില്ലെങ്കിലും എനിക്കറിയാം….ആ എല്ലാം നടക്കാനുള്ളതായിരുന്നു…അതെല്ലാം നടന്നു,കഴിഞ്ഞത് കഴിഞ്ഞു, ഇനി ജീവിക്കാനുള്ളത് നമ്മളാ…"

കൃഷ്ണൻ പറഞ്ഞത് കേട്ടതും നീരജ പകപ്പോടെ അയാളെ നോക്കി.

അവനോട് ഞാൻ സംസാരിച്ചു, നിന്റെ ഇഷ്ടം എന്താണോ അതിന് അവൻ എതിര് നിൽക്കില്ലെന്നു,...അല്ലെങ്കിലും ഏട്ടത്തിയെ കെട്ടി ജീവിക്കുന്നതൊക്കെ അവനു നാണക്കേടല്ലേ."

കൃഷ്ണൻ ചൂഴ്ന്നു പറഞ്ഞ ശേഷം നീരജയെ വീണ്ടും നോക്കി.

"അമ്മയും എല്ലാവരും വരുമ്പോൾ നീ പറഞ്ഞാൽ മതി…പിന്നെ ഇവിടെ നിക്കേണ്ട…ഞാൻ ഒരു വഴി കണ്ടിട്ടുണ്ട്..ഇവിടെ ഇനി നിനക്കും നിൽക്കാൻ ബുദ്ധിമുട്ടുണ്ടാവും എന്നറിയാം. അതിനുള്ള വഴിയും ഞാൻ കണ്ടിട്ടുണ്ട് നീ ഒന്നും പേടിക്കണ്ട.."

തന്റെ ഇരു തോളിലും കൈ വീണ നിമിഷമാണ് നീരജ ഞെട്ടലിൽ നിന്നു പുറത്തു കടന്നത്. കൃഷ്ണൻ പറഞ്ഞു കൊണ്ടിരുന്ന നേരം എല്ലാം ഒരു ചുഴിയിൽ പെട്ട പോലെ മയങ്ങി നിന്ന നീരജ കൃഷ്ണൻ എഴുന്നേറ്റതോ അടുത്തേക്ക് നടന്നതോ ഒന്നും അറിഞ്ഞില്ല എന്നാൽ ദേഹത് അയാളുടെ

💬 Comments

View all comments