0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 6.3K

നടത്താൻ ഞാനുണ്ടാവും…"""

അദ്ദേഹം അത് പറഞ്ഞു തീർന്നതും എന്റെ ശരീരമാകെ വിറച്ചു, പിന്നെ തിരിഞ്ഞു നോക്കാൻ പോലും കഴിയാതെ ഒരു കെട്ടുകൊണ്ടു കെട്ടിയ ശരീരം മാത്രമായി ഞാൻ തിരികെ നടക്കുക ആയിരുന്നു വല്യച്ച…"

കൃഷ്ണൻ കണ്ണുകളുയർത്തി, പ്രകാശം ദർശിച്ച പോലെ കൈകൂപ്പി,

"എന്റെ ഭഗവാനെ…."

സുമയും ഭക്തിയിൽ മുഴുകി സീരിയൽ കാണും പോലെ കൈകൂപ്പി നിന്നു.

"പിന്നെ എനിക്ക് നിങ്ങളെ എല്ലാവരെയും കാണണം എന്ന് തോന്നി…എന്റെ അമ്മയെ, എന്റെ നീരജയെ, കിച്ചൂനെ, ഇനി ബാക്കിയുള്ള കാലം ഇവിടെ ഇവരോടൊപ്പം ഇവരെ സംരക്ഷിച്ചു, ജീവിക്കണം…"

എന്റെ നീരജ എന്നു കൃഷ്ണന്റെ നാവ് മൊഴിഞ്ഞത് കേട്ട കിച്ചുവിന്റെ ചെവി കരിഞ്ഞു ഹൃദയം മുറിഞ്ഞു.അവൻ നിസ്സഹായനായി അമലയെ നോക്കി. എന്നാൽ കിച്ചുവിനെ നോക്കി നിന്ന അമ്മയുടെ മുഖത്തും പരിഭ്രാന്തി നിറഞ്ഞു നിന്നത് കണ്ട കിച്ചുവിന്റെ പ്രതീക്ഷകളിൽ വിള്ളൽ വീണു തുടങ്ങിയിരുന്നു.

"നീ അകത്തേക്ക് കയറു കൃഷ്ണ…യാത്ര കഴിഞ്ഞതല്ലേ കുളിച്ചുമാറി വയറു നിറയെ എന്തെങ്കിലും കഴിക്ക്…"

കിച്ചുവിന്റെ തന്നിലേക്കുള്ള നോട്ടം ശ്രെദ്ധിച്ച അമല കൃഷ്ണനെ ഒന്നു മാറ്റാൻ പതറിയ മനസ്സിന്റെ ഇടർച്ച സ്വരത്തിൽ വരാതെ പറഞ്ഞു.

"ഉം…നല്ല വിശപ്പുണ്ട് അമ്മയുടെ കൈകൊണ്ടു എന്തെങ്കിലും കഴിച്ചിട്ട് എത്രയായി, കൊതി തോന്നുവാ…"

കൃഷ്ണൻ സഞ്ചി തൂക്കി എഴുന്നേറ്റു.

വിശപ്പിനെക്കുറിച്ചു പറഞ്ഞ മകനെ ഓർത്തു അമലയുടെ ഹൃദയം വിങ്ങി കണ്ണിൽ നീര് പൊടിഞ്ഞു.

"നീരജയെ കണ്ടില്ലല്ലോ…അവൾ ഇവിടെ ഇല്ലേ…വീട്ടിലേക്കു പോയോ…. അവളെ കണ്ടു സംസാരിക്കണം മാപ്പു പറയണം, കൂട്ടിക്കൊണ്ടു വന്നു ഇനിയുള്ള കാലം അവളെ പോറ്റണം…"

"അതിന്..മോനെ നീരജ…"

സുമ പറയാൻ തുടങ്ങിയത് കണ്ടു ഭയന്ന അമലയുടെ

💬 Comments

View all comments