Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]
ചുവന്ന സാരി ഉടുത്തു മുഖത്ത് അല്പപം മാത്രം പ്രായം തോന്നിച്ചു മീനാക്ഷി പുറത്തേക്കു വന്നു..കൂടെ ഇരുപതു വയസു പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയും...ആ പെണ്‍കുട്ടി വന്നു അവന്‍റെ കൈകള്‍ പിടിച്ചു.. “വാ ചായ കുടിക്കാം” “ഉം” ജിത്തു അത് പറഞ്ഞു മീനാക്ഷിയുടെ കൂടെ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും.. “എക്സ്ക്യൂസ് മി...” സുന്ദരിയായ ഒരു പെണ്‍കുട്ടി അവരെ നോക്കി ചിരിച്ചു കൊണ്ട് വന്നു..ജിത്തുവും മീനാക്ഷിയും പരസ്പരം നോക്കി...ഇരുപതു വയസടുത്തു പ്രായം ജീനും ടോപ്പുമാണ് വേഷം കഴുത്തില്‍ ഒരു ഐടി കാര്‍ഡ് തൂക്കി ഇട്ടിരിക്കുന്നു കൈയില്‍ ഒരു ഫോണും.. “ആര്‍ യു മിസ്റ്റര്‍ ജിതിന്‍,,” “യെസ്” “മീനാക്ഷി” അതെ എന്ന് മീനാക്ഷി തലകുലുക്കി കൊണ്ട് ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി..ജിത്തുവിനും ഒന്നും മനസിലാകുന്നില്ല.. “മോളാണോ” കൂടെ നിന്ന കുട്ടിയെ ചൂണ്ടി കാണിച്ചു അവള്‍ ചോദിച്ചു,, “അതെ മൂത്ത മോളാണ്” “മീനാക്ഷ മറുപടി പറഞ്ഞു” “അപ്പൊ പിന്നെ ഞാന്‍ ആരാ” അല്‍പ്പ രൂക്ഷ ഭാഷയില്‍ ആ കുട്ടി അത് പറഞ്ഞപ്പോള്‍ അവര്‍ ഇരുവരും മുഖത്തോട് മുഖം നോക്കി.. “എന്താ കുട്ടി..മനസിലായില്ല..കുട്ടി ആരാ..എന്താ പേര്” ആ കുട്ടി ഒന്ന് ചിരിച്ചു എന്നിട്ട് ജിത്തുവിന്‍റെ മുഖത്ത് നോക്കികൊണ്ട് പറഞ്ഞു. “ഞാന്‍ ഗൗരി...ഗായത്രിയുടെ മകളാണ്” അത് കേട്ടതും മീനാക്ഷിയും ജിത്തുവും ഒരുമിച്ചു സ്ത്ഭതരായി...അവര്‍ പരസ്പരം നോക്കി..ജിത്തു അവളെ സസൂക്ഷം നോക്കി..അവന്‍റെ കണ്ണുകള്‍ നിറഞ്ഞു.. “ഗായത്രി ചേച്ചിടെ മകളോ..നീ...മോളെ..എന്നിട്ട് ചേച്ചി എവിടെ” അവളുടെ ചുമലില്‍ പിടിച്ചുലച്ചുകൊണ്ട് കരഞ്ഞു മീനാക്ഷി ആണ് അത് ചോദിച്ചത്.. “അമ്മ..അമ്മ ഇവിടുണ്ട്...എല്ലാ കാര്യങ്ങളും അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്...അന്ന് അമ്മ എന്നെയും വയറ്റിലിട്ടു നിങ്ങളുടെകല്യാണ പിറ്റേന്ന് വണ്ടി കയറിയത് വരെ ഉള്ള എല്ലാ കാര്യങ്ങളും ..അന്ന് അമ്മ അവിടെ നിന്നും പോന്നത് അമ്മയുടെ കൂട്ടുക്കരിയായ ചെമ്പകത്തിന്റെ അടുത്തേക്കാണ് ...മധുരക്കടുത്തുള്ള ഒരു ഗ്രാമത്തിലാണ് അവരുടെ വീട്..” അവള്‍ ഒന്ന് നിര്‍ത്തിയപ്പോള്‍ മീനാക്ഷി ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി അവന്‍ ഗൗരിയെ താന്നെ നോക്കി നില്‍ക്കുവാണ് ..ഗൗരി തുടര്‍ന്നു.. “അവിടെ അമ്മ എന്നെ പ്രസവിച്ചു...ചെമ്പകമ്മാള്‍ക്ക് പപ്പടം ഉണ്ടാകി കൊടുക്കുന്ന ജോലി ആയിരുന്നു അമ്മയും അത് തന്നെ ചെയ്തു...കുറെ കഷ്ട്ടപ്പെട്ടു എന്നെ
💬 Comments
View all comments