Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]
പഠിപ്പിക്കാന്‍ ഒക്കെ...വളര്‍ന്നു നല്ലപ്പോലെ പഠിച്ചു ഞാനിപ്പോള്‍ ജേണലിസം കഴിഞ്ഞു ട്രെയിനി ആയി ജോലി ചെയ്യുവാ..ഇപ്പൊ ഞങ്ങള്‍ ഇങ്ങോട്ട് വന്നിട്ട് ഒരു മാസമായി..എനിക്കിവിടെ ആണ് ജോലി..അമ്മ എന്നും പറയും ഒരിക്കലും നിങ്ങളെ ആരെയും വന്നു കാണരുത്..ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ...അമ്മയുടെ വാക്ക് പാലിച്ചു പോരുന്നു” അത് പറയുമ്പോള്‍ ഗൗരിയുടെ കണ്ണ് നിറഞ്ഞു...മീനാക്ഷി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു..ജിത്തു നെടുവീര്‍പ്പിട്ടു കൊണ്ട് കണ്ണുകള്‍ ഈറനണിഞ്ഞു നിന്നു.. “എന്നിട്ട് ..എവിടെ ഗായത്രി ചേച്ചി ഇപ്പോള്‍.” “അമ്മയെ ഇവിടെ അട്മിട്റ്റ് ആക്കിയെക്കുവ..കുഴപ്പമോന്നുല്ല ഒന്ന് തലചുറ്റി ,,ബിപ്പി വേരിയേഷന്‍ അത്രേ ഉള്ളു...എന്നെ വളര്‍ത്താന്‍ കുറെ ഓടിയതല്ലേ അതിന്‍റെ..” അത് പറഞ്ഞു അവള്‍ ജിത്തുവിനെ നോക്കി അവന്‍ നിസഹയാവസ്ഥയില്‍ അവളെ നോക്കി... “ഗൗരി..” അവരെല്ലാവരും ആ വിളി നോക്കി...അവിടേക്ക് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ വന്നു...അവന്‍ മറ്റെല്ലാവരെയും നോക്കി കൊണ്ട് ഗൗരിയുടെ മുഖത്തേക്ക് നോക്കി “ഇത് അഭി...എന്‍റെ സുഹൃത്താണ്...അഭി..ഇത് മിസ്റ്റര്‍ ജിതിന്‍ ഇത് മീനാക്ഷി” ഗൗരി അത് പറയുമ്പോള്‍ ജിത്തുവിന്‍റെ ഉള്ളം പുകയുകയായിരുന്നു സ്വന്തം മകള്‍ തന്നെ പരിചയ പെടുത്തിയ രീതി ഓര്‍ത്തിട്ടു.അപ്പോളേക്കും മീനാക്ഷി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു “മിസ്റ്റര്‍ ജിതിന്‍ അല്ല...നിന്‍റെ അച്ഛന്‍ ആണിതു...അങ്ങനെ ആണ് പറയണ്ടത്” ഗൗരി അഭിയെ നോക്കി അഭി അവരോടായി ചിരിച്ചു... അവര്‍ എല്ലാവരും ഗായത്രിയുടെ അടുത്തേക്ക് നടന്നു..വാതില്‍ തുറന്നു വരുന്ന ആളുകളെ കണ്ടു ഗായത്രി അമ്പരന്നു..അവള്‍ കണ്ണ് നീര്‍ പൊഴിച്ചു...ഗൗരി അവളുടെ അരികിലായി നിന്നു..മീനാക്ഷി ഓടി വന്നു അവളുടെ കട്ടിലില്‍ ഇരുന്നുകൊണ്ട് അവളെ കെട്ടിപിടിച്ചു.. ഗായ്ത്രിക്കും മുടി അവിടങ്ങളിലായി ഇച്ചിരി നരച്ചതോഴിച്ചാല്‍ ഇപ്പോളും ആ പഴയ സുന്ദരി തന്നെ...അവള്‍ ജിത്തുവിനെ നോക്കി അവന്‍ അവളെ തല ചരിച്ചു പിടിച്ചു കണ്ണുകള്‍ നിറച്ചു നോക്കി നിന്നു.. “എന്തിനാ ചേച്ചി..എന്തിനാ ഞങ്ങളോട് അങ്ങനെ ഒക്കെ...ഞാന്‍ പറഞ്ഞതാല്ലായിരുന്നോ ചേച്ചി..” മീനാക്ഷി അവളുടെ തോളില്‍ കിടന്നു പൊട്ടിക്കരഞ്ഞു...ഗായത്രി അവളുടെ മുഖം ഉയര്‍ത്തി പറഞ്ഞു.. “അന്ന് നീ റൂമില്‍ വന്നു കയറിയപ്പോള്‍ നിന്നെ കൊല്ലാന്‍ ഉള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക് പക്ഷെ നീ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്നെ തന്നെ ആണ് നിന്നില്‍ കണ്ടത്..പിന്നെ ഞാന്‍ എങ്ങനെ അവിടെ
💬 Comments
View all comments