0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 1299

നില്‍ക്കും ..വേറെ എന്ത് ചെയ്യും ഞാന്‍...ആരെയും വിഷമിപ്പിക്കാന്‍ വയ്യായിരുന്നു ആരെയും നഷ്ട്ടപെടനും വയ്യായിരുന്നു അതുകൊണ്ട് അന്ന് അങ്ങനെ ചെയ്തു” അത് പറഞ്ഞു അവള്‍ ജിത്തുവിനെ നോക്കി...അവന്‍ അപ്പോളും ഒന്നും മിണ്ടാതെ അവളെ നോക്കി നില്‍ക്കുകയാണ്. “പക്ഷെ ചേച്ചി” “ഇല്ല മോളെ നിന്നെ പോലെ ഒരാളെ ആയിരുന്നില്ല അന്ന് കല്യാണം വന്ന ദിവസം ഞങ്ങള്‍...ഞാന്‍ പ്രതീക്ഷിച്ചത്.... എന്‍റെ സ്വാര്‍ത്ഥ മോഹങ്ങള്‍ ആയിരുന്നു എല്ലാം..പക്ഷെ നിന്നെ വേദനിപ്പിക്കാന്‍ കഴിയില്ലായിരുന്നു “ .പെട്ടന്ന് വാതില്‍ തുറന്നുകൊണ്ട് ഒരാള്‍ അവിടേക്ക് കയറി വന്നു..കാണാന്‍ തെറ്റിലാത്ത ജിത്തുവിന്‍റെ പ്രായം തോന്നിക്കുന്ന ഒരാള്‍..മനസിലാകാത്ത ആളെ കണ്ടു ഗായത്രി മീനാക്ഷിയുടെ മുഖത്തേക്ക് നോക്കി..മീനാക്ഷി പറഞ്ഞു “എന്‍റെ..എന്‍റെ ഭര്‍ത്താവാണ്” വലിയൊരു ഇടിമിന്നല്‍ ഏറ്റപ്പോലെ ആയിരുന്നു ഗായത്രിക്ക് അത് കേട്ടപ്പോള്‍..ഗൗരിയും അന്തം വിട്ടു നിന്നുപോയി...ഗായത്രി ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി അവന്‍ അവളെ ചെറു പുഞ്ചിരിയോടെ നോക്കി.. “ജിത്തു..നീ” ഗായത്രിയുടെ ശബ്ദം തൊണ്ടയില്‍ ഉടക്കി.. “നിങ്ങള്‍ ഇല്ലാതെ ഈ മനുഷ്യന്‍ ഒരു നിമിഷം എങ്കിലും ജീവിക്കും എന്ന് ചേച്ചിക്ക് എങ്ങനെ തോന്നി ചേച്ചി...ഈ മനുഷ്യന്‍റെ സ്നേഹം മറന്നു എങ്ങനെ നിങ്ങള്ക്ക് ജീവിക്കാന്‍ കഴിഞ്ഞു..നിങ്ങള്‍ പോയ അന്ന് മുതല്‍ ഇന്ന് ഈ നിമിഷം വരെ ആ മുഖത്തൊരു ചിരി ഞങ്ങള്‍ കണ്ടിട്ടില്ല...നിങ്ങളെ ജീവന് തുല്ല്യം സ്നേഹിച്ച അദ്ധേഹത്തെ നിങ്ങള്‍ മനസിലാക്കാതെ പോയതെന്തേ ചേച്ചി” “നിങ്ങളെ അല്ലാതെ മനസ് കൊണ്ട് ഒരു പെണ്ണിനെ അദ്ദേഹം ആഗ്രഹിക്കുമം എന്ന് നിങ്ങള്‍ എങ്ങനെ ചിന്തിച്ചു...തിരയാത്ത സ്ഥലങ്ങള്‍ ഇല്ല...തേടാത ദൈവങ്ങള്‍ ഇല്ല...കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷം ഒറ്റയ്ക്ക് ആരോടും പറയാതെ..ഇതിനെല്ലാം കാരണം ഞാന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ ഈശ്വരാ...” മീനാക്ഷി പൊട്ടി കരഞ്ഞു...ഗായത്രി അവളെ കെട്ടിപ്പിടിച്ചു തേങ്ങി...അവള്‍ ജിത്തുവിന്‍റെ മുഖത്തേക്ക് നോക്കി അപ്പോളും അവനു ഭാവമാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല ഗായത്രി മീനാക്ഷിയെ വിട്ടു ജിത്തുവിന്‍റെ മുന്നില്‍ നിന്നു..ഒരു നിമിഷം അവള്‍ അവനെ നോക്കി വിതുമ്പി ...പൊട്ടിക്കരഞ്ഞുകൊണ്ട് ഗായത്രി അവന്‍റെ കാലില്‍ വീണു...അത് കണ്ടു നിന്ന ബാക്കി ഉള്ളവര്‍ എല്ലാം കരഞ്ഞു..ജിത്തു ചുണ്ട്കള്‍ കടിച്ചു പിടിച്ചു മുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു... ഗായത്രി പൊട്ടി പൊട്ടി കരഞ്ഞു...ജിത്തു അവളെ പിടിചെനീല്‍പ്പിച്ചു...അവന്‍റെ മുഖത്തേക്ക് നോക്കി കരഞ്ഞുകൊണ്ട്‌

💬 Comments

View all comments