0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 1300

ഗായത്രി അവനു നേരെ കൈ കൂപ്പി...അവന്‍റെ മാറിലേക്ക്‌ അവള്‍ ആര്‍ത്തലച്ചു കരഞ്ഞുക്കൊണ്ട് വീണു...ജിത്തു അവളെ വാരി പുണര്‍ന്നു.. “ജിത്തു...ഞാന്‍ എനിക്ക്....മാപ്പ് ജിത്തു...എന്നോട്..” കരച്ചിലിന്റെ ഇടയില്‍ ഗായത്രി പറഞ്ഞതൊന്നും ജിത്തു കേട്ടില്ല...വര്‍ഷങ്ങളുടെ സങ്കടം അവന്‍റെ മനസില്‍ മഞ്ഞുപര്‍വതം ഉരുകും പോലെ ഉരുകി ഒലിച്ചിട്ടും ഒരു കൊടുങ്കാറ്റിലും ഉലയാതെ നില്‍ക്കുന്ന ആല്‍മരം പോലെ ജിത്തു നിന്നു.. അവളുടെ മുഖം കൈകളില്‍ കോരി എടുത്തുകൊണ്ടു അവന്‍ നോക്കി..അവള്‍ അവന്‍റെ മുഖമാകെ നോക്കികൊണ്ട്‌ ആര്‍ത്തു കരഞ്ഞപ്പോള്‍ അവന്‍ അവളുടെ കണ്ണുകള്‍ തുടച്ചു.. “കരയണ്ട ഗായത്രി...നീ കരഞ്ഞാല്‍ അതെപ്പോള്‍ ആണെകിലും അതെന്‍റെ തോല്‍വിയാണ് എന്‍റെ മാത്രം തോല്‍വിയാണ് എന്ന് വിശ്വസിച്ചു പോരുന്നവനാണ് ഞാന്‍ കഴിഞ്ഞ ഇരുപത്തിമൂന്നു വര്‍ഷമായി ഞാന്‍ തോറ്റുകൊണ്ടേ ഇരിക്കുകയാണ്..ഇനിയും കരഞ്ഞുകൊണ്ട്‌ നീ എന്നെ വീണ്ടും തോല്പ്പിക്കല്ലേ” “ജിത്തു” ആര്‍ത്തലച്ചു കരയാന്‍ മാത്രമേ ഗായത്രിക്ക് കഴിഞ്ഞുള്ളൂ...അവളുടെ കരച്ചില്‍ ആ റൂമാകെ അലയടിച്ചു... “ജിത്തു ആം ആം സോറി..എന്നോട് പൊറുക്കു ജിത്തു...നിന്നെ നഷ്ട്ടപെടാന്‍ മനസുണ്ടായിട്ടല്ലപക്ഷെ മീനാക്ഷി വന്നു അങ്ങനെ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു ഭാരം ആകരുതേ എന്നെ ഞാന്‍ ആഗാഹിചിരുന്നുള്ള്..” “പക്ഷെ നീ എനിക്കൊരു ഭാരമാകും എന്ന് മാത്രം ചിന്തിക്കാന്‍ വില കുറഞ്ഞതയിരുന്നോ ഞാന്‍ നിനക്ക് തന്നിരുന്ന സ്നേഹം” “ജിത്തു..എനിക്ക്...പ്ലീസ് ജിത്തു...അന്ന് ഗര്‍ഭിണി കൂടി ആയിരിക്കുന്ന സമയത്ത് വേറെ എന്ത് ചെയ്യണം എന്നൊരു രൂപവും എനിക്കില്ലായിരുന്നു...നീ ഓര്‍ക്കുന്നോ ആദ്യമായി ഞാന്‍ നിന്‍റെ റൂമില്‍ വന്ന ദിവസം എനിക്കൊരു കാള്‍ വന്നത് അത് ..അത് ചെമ്പകത്തിന്റെ ആരുന്നു അവളായിരുന്നു എന്‍റെ താങ്ങും തണലുമായ കൂട്ടുക്കാരി...അന്ന് പിന്നെ ആ ഫോണിനെ കുറിച്ച് നീ ചോദിച്ചതുമില്ല ഞാന്‍ പറഞ്ഞതുമില്ല ..അവളുടെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞപ്പോലെ മറ്റൊന്നും ഞാന്‍ ആലോചിച്ചില്ല..”

ഗായത്രി വീണ്ടും വീണ്ടും കരഞ്ഞു.. “അറിയാതെയും പറയാതെയും പോയ ആ ഫോണ്‍ കാള്‍ ഇരുപത്തി മൂന്നു വര്‍ഷമാണ്‌ നമുക്ക് നഷ്ട്ടപ്പെടുത്തിയത് ഗായത്രി” അത് പറയുമ്പോള്‍ ജിത്തുവിന്‍റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളി ഗായത്രിയുടെ നെറുകില്‍ വീണു അവര്‍ ഇരുവരും പരസ്പരം വാരി പുണര്‍ന്നു... “മതി മതി കരഞ്ഞതും പരിഭവം പറഞ്ഞതുമെല്ലാം...ദെ ഇങ്ങു നോക്കിക്കെ ഇനി ജിത്തു

💬 Comments

View all comments