Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]
ശെരി ആകാന്‍ ഇത് തന്നെ ആണ് വഴി,,,ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കു..ഒരു നിമിഷം പോലും നിന്നെ വിട്ടുകൊടുക്കാന്‍ എനിക്ക് കഴിയില്ല നീ മറ്റൊരാളുടെ ആകുന്നതു എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല” “ഹാ എന്നിട്ടാണോ നീ ഇങ്ങനെ എല്ലാം പറയുന്നേ...ആ കുട്ടിയെ മനസിലായില്ലേ നിനക്ക്..അതിനെ തന്നെ ഞാന്‍ കേട്ടാണോ?” ഒരിക്കല്‍ പുറത്തു പോയപ്പോള്‍ ആ കുട്ടിയെ ഗായത്രിക്ക് കാണിച്ചു കൊടുത്തു കാര്യങ്ങള്‍ എല്ലാം തന്നെ ജിത്തു അവളോട് പറഞ്ഞിരുന്നു “ഹാ ഞാന്‍ ഒന്ന് പറയട്ടെടോ കെട്ടിയോനെ..തോക്കില്‍ കയറി വെടി വക്കാതെ...ആ കുട്ടി ആയതുകൊണ്ട ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്..” “മനസിലായില്ല” “പറയാം..അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ നീ കേട്ടതല്ലേ...ഞാന്‍ കാരണം എന്‍റെ അനിയത്തിമാര്‍..ദൈവമേ..അങ്ങനെ ഒന്ന് ഉണ്ടാകാന്‍ പാടില്ല...കൂടി പോയാല്‍ ഒന്നരക്കൊല്ലം അതിനുള്ളില്‍ മൂന്നു പെരുടെം കല്യാണം നമുക്ക് നടത്തണം...അമ്മുന്റെ ചിന്നുന്റെം ഒരുമിച്ചു നടത്താം..പിന്നെ കല്യാണീടെം... പിന്നെ അവളായതുകൊണ്ട് എന്തായാലും കാശിന്‍റെ അഹങ്കാരവും എല്ലാം കാണും..കേട്ടികഴിഞ്ഞു നാല് ദിവസം കഴിഞ്ഞാല്‍ അവള്‍ ഇവിടുന്നു പെട്ടിം എടുത്തു പോകും..നീ പറഞ്ഞത് വച്ചു അവളെ പോലെ ഒരു പെണ്ണു ഒരു കുടുംബ ജീവിതമോ അല്ലങ്കില്‍ ഒരാണിന്റെ കീഴിലോ ജീവിക്കില്ല ...അവള് പോയാല്‍ പിന്നെ വേറെ കുഴപ്പമില്ല അപ്പോളേക്കും അവരുടെ കല്യാണം കഴിയും പിന്നെ എന്തായാലും നമ്മുക്ക് കുഴപ്പമില്ലോ “ ഇതെല്ലം കേട്ടു അന്തം വിട്ടിരിക്കുകയാണ് ജിത്തു “എന്തൊരു കുരുട്ടു ബുദ്ധി ആടോ തനിക്കു...ഇതൊക്കെ നടക്കോ?” “നടക്കണം ജിത്തു..എന്‍റെ അനിയത്തിമ്മര്‍ക്ക് ഞാന്‍ കാരണം ഒരു ജീവിതം ഇല്ലണ്ടാകരുത്..മാത്രമല്ല എനിക്ക് നിന്നെ നഷ്ട്ടപെടാനും വയ്യ..അപ്പോള്‍ ഇതേ ഉള്ളു മാര്‍ഗം...ഇത് മാത്രം...ഇതല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കില്‍ നീ പറ...എനിക്കിങ്ങനെ അറിയൂ..എനിക്ക് നിന്നെ നഷ്ട്ടപെടാന്‍ വയ്യ കൂട്ടത്തില്‍ അവരുടെ ജീവിതം തകര്‍ക്കാനും” ജിത്തുവിന്‍റെ മുന്നിലും വേറെ വഴി ഒന്നും ഇല്ലായിരുന്നു ഇതല്ലാതെ..അങ്ങനെ മനസിലാ മനസോടെ ആണ് ജിത്തു അതിനു സമ്മതിച്ചത്,,,ഗായത്രി സമ്മതിപ്പിച്ചു എന്ന് പറയുന്നതാകും ശെരി...ലീവ് കിട്ടാത്തതുകൊണ്ട് നാട്ടിലേക്ക് വരാന്‍ കഴിയാത്ത ഏട്ടനെ അധികം ആരും വഴക്ക് പറയാഞ്ഞത് ഒന്നാമത് ഷോര്‍ട്ട് നോട്ടിസ് കല്യാണം പിന്നെ ഇപ്പോള്‍ വന്നാല്‍ ഗായത്രിയുടെ പ്രസവ സമയത്ത് വരാന്‍ കഴിയില്ല എന്നതാരുന്നു.. അങ്ങനെ
💬 Comments
View all comments