0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 1263

ആ ദിവസം വന്നെത്തി ജിത്തുവിന്‍റെ കല്യാണ ദിവസം..തലേ ദിവസം ഗായത്രിയും ജിത്തുവും ഒഴികെ എല്ലാവരും സന്തോഷത്തില്‍ ആരുന്നു..ജിത്തു അധികം ആര്‍ക്കും മുഖം കൊടുക്കാതെ നടന്നു..ഇടയ്ക്കിടയ്ക്ക് നിഷ പുറകെ നടന്നത് ഗായത്രിക്ക് ഇഷ്ട്ടമായില്ല അവളുടെ എല്ലാ കാര്യങ്ങളും ജിത്തു ഗായത്രിയോടു പറഞ്ഞിട്ടുണ്ട്..നിഷയെ കണ്ടില്ലെന്ന ഭാവത്തില്‍ തന്നെ ആണ് ജിത്തു നടന്നത്.. ഇടയ്ക്കു വച്ചു ഗായത്രിയെ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ജിത്തു പറഞ്ഞു.. “ഗായത്രി നീ ഇപ്പൊ വാ നമുക്ക് എങ്ങോട്ടെങ്കിലും പോകാം..എനിക്ക്...എനിക്ക് പറ്റുന്നില്ല ഇത്..ഇങ്ങനെ എല്ലാം” “ജിത്തു നോക്കു നമുക്ക് വേണ്ടി അല്ലെ ..നമ്മുടെ കുഞ്ഞിനു വേണ്ടി പ്ലീസ്” ഒരിക്കല്‍ ഫോണ്‍ വിളിച്ചപ്പോള്‍ തങ്ങളുടെ പ്ലാന്‍ ഏട്ടനോട് പറഞ്ഞപ്പോള്‍ അത് തന്നെ ആണ് ശരി എന്നത് ഏട്ടനും പറഞ്ഞിരുന്നു... പിറ്റേ ദിവസം കല്യാണ സമയം ആയി...പെണ്ണിന് പോകാനുള്ള കാര്യങ്ങള്‍ എല്ലാം തന്നെ ശെരി ആയി...എല്ലാവരും പല പല വണ്ടികളില്‍ കയറി..ജിത്തു റെഡി ആയി റൂമില്‍ തന്നെ നില്‍ക്കുകയാണ്..പെട്ടന്ന് ഗായത്രി അങ്ങോട്ടേക്ക് വന്നു...ഗര്‍ഭിണി ആയതുകൊണ്ട് അല്‍പ്പ ദൂരം യാത്രയുള്ളത്‌കൊണ്ട്അവള്‍ അവന്‍റെ കൂടെ പോകുന്നില്ലായിരുന്നു .. “ജിത്തു,,,ഞാന്‍..നമുക്ക്..നമുക്ക് പോകാം ജിത്തു...നീ നീ ഈ കല്യാണം കഴിക്കണ്ട ജിത്തു..എനിക്ക് എനിക്കത് ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല ജിത്തു..വാ ജിത്തു..നമുക്ക് പോകാം” പരവേശത്തോടെ സങ്കടത്തോടെ വല്ലാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഗായത്രി അപ്പോള്‍...ജിത്തു ആകെ തരിച്ചുപോയി എന്ത് പറയണം എന്നതു അറിയാതെ അവന്‍ നിന്നു..എന്താണ് ഇവളീ അവസാന നിമിഷം.. “ഹാ നീ ഇവിടെ നില്കുവാണോ വേഗം വാടാ ഇറങ്ങാന്‍ സമയം ആയി” അകത്തേക്ക് വന്ന കൂട്ടുക്കാരന്‍ ഗായത്രിയെ മൈന്‍ഡ് പോലും ചെയ്യാതെ ജിത്തുവിനെ വിളിച്ചു കൊണ്ടുപോയി..ജിത്തു തിരിഞ്ഞു നോക്കി..കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍ക്കുന്ന ഗായത്രി.. കല്യാണം കെങ്കേമം ആയി തന്നെ നടന്നു...പണത്തിന്റെ എല്ലാ മേന്മകളും വിളിച്ചോതിയ ഒരു വിവാഹം അതാരുന്നു അത്...ഈ കല്യാണത്തിലൂടെ ലാഭം ജിത്തുവിന്‍റെ അച്ഛനു മാത്രം ആയിരുന്നു... കല്യാണ ബഹളങ്ങള്‍ എല്ലാം കഴിഞ്ഞു ആളുകള്‍ പോയി തുടങ്ങി....അന്ന് ഗായത്രിയെ ആകെ രണ്ടു തവണ മാത്രമേ അവന്‍ കണ്ടുള്ളൂ..പക്ഷെ അവളുടെ മുഖം പ്രസന്നമായിരുന്നു...രാത്രി പത്തര കഴിഞ്ഞപ്പോളെക്കും എല്ലാം അവസാനിച്ചു അച്ഛനും അമ്മയും ഗായത്രിയും അവനും പിന്നെ വധുവും

💬 Comments

View all comments