Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]
നാല് പെണ്മക്കളില്‍ മൂത്തവളായ ഗായത്രിയെ മൂത്തമകനെ കൊണ്ട് കെട്ടിക്കുന്ന കാര്യത്തില്‍ മാത്രമാണ് അച്ഛനെ കുറിച്ച് ജിത്തുവിന് ഉള്‍പ്പടെ ആര്‍ക്കു മനസിലാകാതെ പോയത്... കല്യാണത്തലെന്നു ജിത്തു ഓടെടാ ഓട്ടമാണ്...കുടുംബത്തിലെ ആദ്യ കല്യാണം..അവന്‍ ഓരോ ജോലികളുമായി വ്യാപ്രുതനായി...വൈകുന്നേരം ആയപ്പോഴെക്കും ആ രണ്ടു നില വീട്ടില്‍ വിവധ വര്‍ണങ്ങളില്‍ ഉള്ള വെളിച്ചം നിറഞ്ഞു...ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓരോ ജോലികളില്‍ മുഴുകി നടന്നു...ചിലര്‍ പരധൂഷണ ജോലികളിലും മുഴുകി... എവിടെയോ പോയി സാധനങ്ങള്‍ മേടിച്ചു ഭണ്ടാര പുരയില്‍ കൊടുത്തു ജിത്തു പുറത്തെ പന്തലിലേക്ക് വന്നു...അവിടെ ഗാനമേളയും കുട്ടികളുടെ ടാന്സുമെല്ലാം തകര്‍ക്കുകയാണ്..നെറ്റിയില്‍ വീണ വിയര്‍പ്പു തുള്ളി കൈകൊണ്ടു തുടച്ചു അവന്‍ അല്‍പ്പം അവിടെ നിന്നു.. “ഡാ ജിത്തുമോനെ” പരിചിതമായുള്ള ശബ്ദകേട്ടു അവന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി..കുഞ്ഞ്മ്മയാണ്...അച്ഛന്റെ അനുജന്റെ ഭാര്യ...കുഞ്ഞമ്മയും ജിത്തുവും നല്ല കൂട്ടാണ്...കുഞ്ഞമ്മയുടെ മകന്‍ അജീഷും ജിത്തുവും ഒരേ പ്രായക്കാരാണ്...പക്ഷെ അവരുടെ കൂടെ ഉള്ള സ്ത്രീയെ മാത്രം അവനു മനസിലായില്ല.. “എന്‍റെ കുട്ടി ജോലി ചെയ്തങ്ങു ക്ഷീണിച്ചല്ലോ...ഇക്കണക്കിനു ചേട്ടന്‍റെ കല്യാണം കഴിയുംബോളെക്കും നീ ആശുപത്രില്‍ ആകുലോടാ” അവന്‍റെ മുഖം സാരി തലപ്പ് കൊണ്ട് തുടച്ചു കുഞ്ഞമ്മ പറഞ്ഞു..എപ്പോളും ഒരു അമ്മയോടുള്ള വാത്സല്യമാണ് അവനു കുഞ്ഞമ്മയോടു...അവന്‍ അവരെ നോക്കി ചിരിച്ചു..എന്നിട്ട് അവരുടെ കൂടെ ഉള്ള സ്ത്രീയെ നോക്കി ആരാ എന്നാ അര്‍ത്ഥത്തില്‍ കുഞ്ഞമയെ വീണ്ടും നോക്കി.. “ഹാ നിനക്ക് നിഷയെ മനസിലായില്ലേ...എന്‍റെ അനിയന്‍റെ ഭാര്യ ..അങ്ങ് പട്ടാളത്തില്‍ ഉള്ള..നീ കണ്ടിട്ടുണ്ട് ഇവളെ” “ഹാ ഇപ്പൊ മനസിലായി നിഷയാന്റി” അതും പറഞ്ഞുകൊണ്ട് അവന്‍ നിഷയെ നോക്കി ചിരിച്ചു അവളും ചിരിച്ചു..അവന്‍ ഒരു നിമിഷം കൊണ്ട് നിഷയെ അടി മുടി
💬 Comments
View all comments