Chapter Title : ഏട്ടത്തിയമ്മ [അച്ചു രാജ്]
അവള്‍ പറഞ്ഞു.. “ഞാന്‍ വരുന്നില്ല...നിങ്ങള് പോയി വാ” “ഹാ ശെരി ഇത് നീ നിന്‍റെ ഏട്ടനോട് ഒന്ന് വിളിച്ചു പറഞ്ഞേക്ക് ഞാന്‍ തനിച്ചു പോകാം” വേറെ വഴി ഇല്ല..ജിത്തു ബാത്രൂമിലേക്ക് നടന്നു...കുളിച്ചു വന്ന ജിത്തു ബൈക്ക് തുടച്ചു റെഡി അക്കിയപ്പോളെക്കും ചുവന്ന ചുരിദാര്‍ ഉടുത്തു കൊണ്ട് ഗായത്രി വന്നു...അവളുടെ വിരിച്ചിട്ട മുടിയില്‍ നിന്നും അപ്പോളും വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു...അവളുടെ ചിരിക്കുന്ന മുഖവും ചുണ്ടിനു താഴെ ഉള്ള കറുത്ത മറുകും ജിത്തുവില്‍ അവളോടുള്ള ഇഷ്ട്ടം കൂട്ടി... ഏട്ടത്തിയമ്മയാണ്..പെട്ടന്ന് അവന്‍റെ മനസിനെ അവന്‍ കടിഞ്ഞാണിട്ടു.. ബൈക്കില്‍ കയറി അല്പം മുന്നോട്ടു പോയപോള്‍ അവള്‍ പറഞ്ഞു “അയ്യോ സിന്ദൂരം തൊട്ടില്ല” “തിരിച്ചു പോകണോ” “ഉം..അല്ലങ്കില്‍ വേണ്ട ..നമുക്ക് പോകാ ഇറങ്ങിയില്ലേ..” കണ്ണാടിയിലൂടെ തന്‍റെ ഒഴിഞ്ഞു കിടക്കുന്ന സീമന്ത രേഖ ഗായത്രി സങ്കടപൂര്‍വം നോക്കുന്നത് കണ്ടപ്പോള്‍ ജിത്തുവിന് ആ കാഴ്ച കുളിര്‍മ നല്‍കി.. വലിയൊരു മാളിലെക്കാണു അവര്‍ പോയത്..അവിടെ തുണിക്കടയില്‍ വലിയ തിരക്കില്ലാത്ത ഒരു സ്ഥലത്ത് ജിത്തു ഇരുന്നു...ഇടയ്ക്കിടയ്ക്ക് ഓരോ വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്തുകൊണ്ട് ഗായത്രി അവന്‍റെ മുന്നില്‍ വന്നു എങ്ങനുണ്ട് എന്ന് ചോദിക്കുമ്പോള്‍ എല്ലാം അവന്‍ നല്ലതാ നല്ലതാ എന്ന് മാത്രം പറഞ്ഞു. ഒരു ജീന്‍സും ടോപ്പും കൈയില്‍ എടുത്തു ട്രയല്‍ റൂമില്‍ കയറി അതിട്ടു പുറത്തു വന്നപ്പോള്‍ ജിത്തുവിന്‍റെ മുന്നില്‍ നില്‍ക്കുന്ന ആളുകളെ ഗായത്രി കണ്ടു.. അവന്‍റെ തല താഴ്ന്നിരിക്കുകയാണ് കണ്ണുകള്‍ നിറഞ്ഞുവോ...അവള്‍ ഒരു തൂണിനു മറവില്‍ നിന്നു..അവന്‍റെ മുന്നില്‍ നില്‍ക്കുന്ന പെണ്‍ക്കുട്ടി സരയു ആണെന്ന് ഗായത്രിക്ക് മനസിലായി... അവര്‍ എന്താണ് സംസാരിക്കുന്നത് എന്നവള്‍ കാതോര്‍ത്തു.. “കിരണ്‍ ഇതാണ് ഞാന്‍
💬 Comments
View all comments