Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]
സ്വയം അഭിമാനം തോന്നിയ നിമിഷം... “ഞാന്‍ വരാം...ചായ അവിടെ വച്ചേക്കു...” “ഉം ശെരി..” “അമ്പലത്തില്‍ പോയോ?” “ഉം” “പുള്ളി എന്ത് പറഞു” പക്ഷെ അവള്‍ അതിനു മറുപടി പറഞ്ഞില്ല പകരം അവനെ നോക്കി ജിത്തു എന്ന് മാത്രം പതിയെ വിളിച്ചു അവനോടുള്ള ഒരായിരം ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടുള്ള വിളി.. “പേടി വേണ്ട ഗായത്രി..ഞാന്‍ പറഞ്ഞതിനൊന്നും മാറ്റമില്ല..എന്‍റെ പെണ്ണ്..എന്‍റെ മാത്രം പെണ്ണ്,,,എന്‍റെ ജിത്തുന്റെ പെണ്ണാണ് ഞാന്‍ അങ്ങനെ മനസിനെ പറഞു പഠിപ്പിച്ചോ...” “അത് പഠിപ്പിക്കേണ്ട ആവശ്യം ഇല്ല ജിത്തു..പക്ഷെ എന്തോ ഉള്ളില്‍ ഇപ്പോളും..എല്ലാം” “ഉള്‍ക്കൊള്ളാന്‍ സമയം എടുക്കാം ആവോളം..പക്ഷെ ഭയം എന്നാ ചിന്ത വെടിയാം മുഴുവനായും...ദൈര്യമായി ഇരുന്നോ...ഞാന്‍ വേഗത്തില്‍ ഒരു ജോലി കണ്ടെത്താം...സമയം ആകുമ്പോള്‍ ഞാന്‍ തന്നെ എല്ലാം എല്ലാവരെയും അറിയിക്കും...ഒത്തിരി കാത്തിരിപ്പിക്കില്ല” ഗായത്രിയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുത്തു..അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു...ഗ്ലാസ് മേശപ്പുറത്തു വച്ചു ഒരു നിമിഷം അവന്‍റെ മുറിയാകെ ഒന്ന് വീക്ഷിച്ചു..ഒരു ബാച്ച്ലര്‍ മുറി എങ്ങണോ അങ്ങനെ തന്നെ അടുക്കും ചിട്ടയും തൊട്ടു തീണ്ടിയിട്ടില്ല..വീണ്ടും അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അവള്‍ മുറി വിട്ടിറങ്ങി.... രാവിലത്തെ ദിന ചര്യകള്‍ തീര്‍ത്തു കൊണ്ട് അവന്‍ താഴേക്കു പോയി അമ്മ ചില ജോലികള്‍ ഏല്‍പ്പിച്ചു ഇറങ്ങാന്‍ നേരം അമ്മ കൂടെ ഉള്ളതുകൊണ്ട് അവളെ നല്ലപ്പോലെ ഒന്ന് നോക്കി ചിരിക്കാന്‍ പോലും അവനായില്ല... രാത്രി തന്നെ അച്ഛനെ ഫോണ്‍ വിളിച്ചു റൂമില്‍ നിന്നും പുറത്തിറക്കി ജിത്തു സംസാരിച്ചിരുന്നു....അദ്ധേഹത്തിന്റെ പ്രവര്ത്തിക്ക് കണക്കിന് കൊടുക്കാന്‍ പോയ ജിത്തുവിനോട് അവന്‍റെ കാലില്‍ വീണപ്പോലെ മാപ്പ് ചോദിച്ചപ്പോള്‍ ചോദ്യങ്ങള്‍ എല്ലാം തന്നെയും
💬 Comments
View all comments