0%

Chapter Title : ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Author : Achuraj Read All Parts 7.8K

എന്ന് മനസിലായത് പോലുമില്ല..അവന്‍ ഗായത്രിയുടെ മുഖത്തേക്ക് തന്നെ സസൂക്ഷ്മം നോക്കി.. “എന്താ എന്താ നിങ്ങള്‍ പറഞ്ഞത്?” ഗായത്രിയുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ജിത്തു ചോദിച്ചു. “എന്തെ നിന്‍റെ ഏട്ടന്‍റെ കൊണവതികാരം ഞാന്‍ തന്നെ പറയണം എന്നുണ്ടോ,..നിങ്ങള്‍ എല്ലാവരും അറിഞ്ഞുകൊണ്ടാല്ലേ എന്നോട് ഈ ചതി ചെയ്തത്?” അത് പറഞ്ഞുകൊണ്ട് ഗായത്രി മുഖം പൊത്തി കരഞ്ഞു...മുള ചീന്തും പോലുള്ള അവളുടെ കരച്ചില്‍ ജിത്തുവിന് സഹിക്കാനായില്ല...അവന്‍ വാതിക്കിലേക്ക് ഒന്ന് നോക്കി അമ്മയെങ്ങനും കേട്ടാല്‍.. “അതെ പതുക്കെ ആരെങ്കിലും കേള്‍ക്കും...നിങ്ങള്‍ കാര്യമെന്തെന്ന് തെളിച്ചു പറയും എനിക്കൊന്നും മനസിലാകുന്നില്ല..എന്ത് അറിഞ്ഞുകൊണ്ട്..ഞങ്ങള്‍ നിങ്ങളെ എങ്ങനെ ചതിച്ചുന്ന നിങ്ങള്‍ പറയുന്നേ “ ജിത്തു അവളോടായി ചോദിച്ചു അവളപ്പോളും കരയുകയാണ്..അവന്‍ അവളുടെ ചുമലില്‍ കൈ വച്ചു ഗായത്രി അവനെ നോക്കി അവളുടെ മുഖം കോപം വിട്ടൊഴിഞ്ഞു ദയനീയമായിരുന്നു .. അവളുടെ മുഖം കണ്ണ് നീര്‍ കൊണ്ട് പാടെ നനഞ്ഞിരുന്നു ...ജിത്തു അവളുടെ മുഖം കൈകള്‍ കൊണ്ട് ഉയര്‍ത്തി... “എന്താ ..എന്താണ് പറയു” “നിങ്ങള്‍ക്കൊന്നും അറിയില്ലേ ജിത്തു നിങ്ങളുടെ ഏട്ടനെ കുറിച്ച്” “സത്യമായും എനിക്കറിയില്ല..എന്താണ് എന്ന് പറയു പ്ലീസ് ഞാന്‍ അതിനു എന്ത് തന്നെ ആയാലും പോംവഴി ഉണ്ടാക്കാം...എനിക്ക് നിങ്ങള്‍ കരയുന്നത് കാണാന്‍ ഉള്ള ശക്തിയില്ല,,അത്രക്കും ഇഷ്ട്ടമാണ് നിങ്ങളെ എനിക്ക്..പറയു” ഒരു നിമിഷം അവസാന വാക്കുകള്‍ പറയണമായിരുന്നോ എന്ന് ജിത്തു ചിതിക്കാതിരുന്നില്ല,,,ഗായത്രിയുടെ മുഖത്തെ സങ്കടം മാറി അവന്‍ പറഞ്ഞത് കേട്ടപ്പോള്‍ അല്‍പ്പം പ്രസന്നത വന്നോ എന്നവന്‍ സംശയിക്കതിരുന്നില്ല,,എങ്കിലും അവന്‍ അവളുടെ മുഖത്ത് നിന്നു കണ്ണെടുക്കാതെ അവളെ പറയാന്‍ പ്രോത്സാഹിപ്പിച്ചു.. “അവനു..അവനു വേറെ വല്ല പെണ്‍കുട്ടികളോടും അങ്ങനെ എന്തെങ്കിലും ആണോ?” ജിത്തു

💬 Comments

View all comments