Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]
തോല്‍വിയാണ് എന്‍റെ മാത്രം തോല്‍വിയാണ് എന്ന് വിശ്വസിച്ചു പോരുന്നവനാണ് ഞാന്‍ കഴിഞ്ഞ ഇരുപത്തിമൂന്നു വര്‍ഷമായി ഞാന്‍ തോറ്റുകൊണ്ടേ ഇരിക്കുകയാണ്..ഇനിയും കരഞ്ഞുകൊണ്ട് നീ എന്നെ വീണ്ടും തോല്പ്പിക്കല്ലേ” “ജിത്തു” ആര്‍ത്തലച്ചു കരയാന്‍ മാത്രമേ ഗായത്രിക്ക് കഴിഞ്ഞുള്ളൂ...അവളുടെ കരച്ചില്‍ ആ റൂമാകെ അലയടിച്ചു... “ജിത്തു ആം ആം സോറി..എന്നോട് പൊറുക്കു ജിത്തു...നിന്നെ നഷ്ട്ടപെടാന്‍ മനസുണ്ടായിട്ടല്ലപക്ഷെ മീനാക്ഷി വന്നു അങ്ങനെ പറഞ്ഞപ്പോള്‍ ആര്‍ക്കും ഒരു ഭാരം ആകരുതേ എന്നെ ഞാന്‍ ആഗാഹിചിരുന്നുള്ള്..” “പക്ഷെ നീ എനിക്കൊരു ഭാരമാകും എന്ന് മാത്രം ചിന്തിക്കാന്‍ വില കുറഞ്ഞതയിരുന്നോ ഞാന്‍ നിനക്ക് തന്നിരുന്ന സ്നേഹം” “ജിത്തു..എനിക്ക്...പ്ലീസ് ജിത്തു...അന്ന് ഗര്‍ഭിണി കൂടി ആയിരിക്കുന്ന സമയത്ത് വേറെ എന്ത് ചെയ്യണം എന്നൊരു രൂപവും എനിക്കില്ലായിരുന്നു...നീ ഓര്‍ക്കുന്നോ ആദ്യമായി ഞാന്‍ നിന്‍റെ റൂമില്‍ വന്ന ദിവസം എനിക്കൊരു കാള്‍ വന്നത് അത് ..അത് ചെമ്പകത്തിന്റെ ആരുന്നു അവളായിരുന്നു എന്‍റെ താങ്ങും തണലുമായ കൂട്ടുക്കാരി...അന്ന് പിന്നെ ആ ഫോണിനെ കുറിച്ച് നീ ചോദിച്ചതുമില്ല ഞാന്‍ പറഞ്ഞതുമില്ല ..അവളുടെ അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞപ്പോലെ മറ്റൊന്നും ഞാന്‍ ആലോചിച്ചില്ല..”
ഗായത്രി വീണ്ടും വീണ്ടും കരഞ്ഞു.. “അറിയാതെയും പറയാതെയും പോയ ആ ഫോണ്‍ കാള്‍ ഇരുപത്തി മൂന്നു വര്‍ഷമാണ് നമുക്ക് നഷ്ട്ടപ്പെടുത്തിയത് ഗായത്രി” അത് പറയുമ്പോള്‍ ജിത്തുവിന്‍റെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളി ഗായത്രിയുടെ നെറുകില്‍ വീണു അവര്‍ ഇരുവരും പരസ്പരം വാരി പുണര്‍ന്നു... “മതി മതി കരഞ്ഞതും പരിഭവം പറഞ്ഞതുമെല്ലാം...ദെ ഇങ്ങു നോക്കിക്കെ ഇനി ജിത്തു ചേട്ടനെ വിട്ടു ഒരു നിമിഷം എങ്ങാനും മാറി നിന്നാല്‍ ഉണ്ടാല്ലോ...ഹാ..” അത് പറഞ്ഞു
💬 Comments
View all comments