Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]
തന്‍റെ സുഖങ്ങളെ കുറിച്ച് ചിന്തിച്ചപ്പോള്‍ എന്‍റെ അനുജത്തിമാര്‍..ഈശ്വരാ...ഞാന്‍ എന്ത്..അവളുടെ കണ്ണില്‍ നിന്നും കണ്ണ് നീര്‍ കുതിര്‍ന്നു..അവള്‍ ഓടി അകത്തേക്ക് പോയി..പുറകെ മോളെ എന്ന് വിളിച്ചു കൊണ്ട് അമ്മയും.. “കണ്ടോടാ..നീ ഒരു കല്യാണം കഴിച്ചാല്‍ എല്ലാം ശെരി ആകും...അപ്പൊ ഈ പറചിലോക്കെ ആളുകള്‍ നിര്‍ത്തും..പിന്നെ ഇത് വലിയ കാശുള്ള വീട്ടിലെ കുട്ടിയടാ” അത് പറഞ്ഞുകൊണ്ട് അച്ഛന്‍ അകത്തേക്ക് നടന്നു..അച്ഛനു കാശിനോടുള്ള അക്രാന്ത്മാണ് പക്ഷെ ഗായത്രി...അവള്‍...അന്ന് വൈകുന്നേരം അച്ഛനും അമ്മയും പോയപ്പോള്‍ ആണ് ഗായത്രി അവന്‍റെ അടുത്തേക്ക് വന്നത്...പക്ഷെ അവളുടെ മുഖഭാവം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചപോലെ ആയിരുന്നു.. “ഗായത്രി...നീ റെഡി ആയിക്കോ നമുക്ക്..നമുക്ക് എവിടെക്കെങ്കിലും പോകാ..അതെ ഞാന്‍ ആലോചിച്ചിട്ട് ഒരു വഴി ഉള്ളു “ “എങ്ങോട്ട..നമ്മള്‍ എങ്ങും പോകുന്നില്ല,,,നീ അച്ഛന്‍ പറഞ്ഞപ്പോലെ ആ കല്യാണം കഴിക്കണം” “നീ എന്താ ഗായത്രി ഈ പറയുന്നേ,,നിനക്കെങ്ങന ഇങ്ങനെ പറയാന്‍ കഴിയുന്നെ..നമ്മുടെ കുഞ്ഞിനെ കുറിച്ചെങ്കിലും” അത് പറഞ്ഞു മുഴുമിക്കും മുന്നേ ഗായത്രി അവന്‍റെ വാ പൊത്തി.. “ഇങ്ങനെ ഇമോഷണല്‍ ആകണ്ട...എല്ലാം ശെരി ആകാന്‍ ഇത് തന്നെ ആണ് വഴി,,,ഞാന്‍ പറയുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കു..ഒരു നിമിഷം പോലും നിന്നെ വിട്ടുകൊടുക്കാന്‍ എനിക്ക് കഴിയില്ല നീ മറ്റൊരാളുടെ ആകുന്നതു എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല” “ഹാ എന്നിട്ടാണോ നീ ഇങ്ങനെ എല്ലാം പറയുന്നേ...ആ കുട്ടിയെ മനസിലായില്ലേ നിനക്ക്..അതിനെ തന്നെ ഞാന്‍ കേട്ടാണോ?” ഒരിക്കല്‍ പുറത്തു പോയപ്പോള്‍ ആ കുട്ടിയെ ഗായത്രിക്ക് കാണിച്ചു കൊടുത്തു കാര്യങ്ങള്‍ എല്ലാം തന്നെ ജിത്തു അവളോട് പറഞ്ഞിരുന്നു “ഹാ ഞാന്‍ ഒന്ന് പറയട്ടെടോ കെട്ടിയോനെ..തോക്കില്‍ കയറി വെടി വക്കാതെ...ആ കുട്ടി ആയതുകൊണ്ട ഞാന്‍
💬 Comments
View all comments