0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 1730

കേട്ടോ, അവൾ എന്റെ കവിളിൽ കൈ പൊത്തിപ്പിടിച്ച് നിറകണ്ണുകളോടെ പറഞ്ഞു.
ഞാൻ തലയാട്ടി.

അവൾ എന്റെ കയ്യിൽ പിടിച്ച് പുറത്തേക്ക് ഇറങ്ങി. ഞങ്ങൾ വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ അവൾ ഡോർ തുറന്നു, ഞാൻ അകത്ത് കയറി, അവൾ ഡോർ അടച്ചു. ഞാൻ വണ്ടിയുടെ ഗ്ലാസ്‌ താഴ്ത്തി, അവൾ അതിൽ കൂടെ തലയിട്ട് എന്റെ കവിളിൽ അമർത്തി ഉമ്മ വെച്ചിട്ട് വണ്ടിയുടെ അടുത്ത് നിന്നും മാറിനിന്ന് കൈവീശി കാണിച്ചു.
ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്ത് പതിയെ മുമ്പോട്ട് എടുത്തു.
ഞാൻ തല പുറത്തിട്ട് അവളെ നോക്കി കൈവീശി. അവൾ വേഗത്തിൽ തിരിച്ച് കൈവീശി. ആദ്യത്തെ വളവിൽ അവൾ എന്റെ കണ്ണിൽ നിന്നും മറഞ്ഞു. എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.

എനിക്ക് അവളെ ഉടൻതന്നെ ഫോൺ വിളിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അവളുടെ അവസ്ഥ കണ്ടാൽ ഞാൻ ചിലപ്പോൾ തിരിച്ച് പോയേക്കും.
ഞാൻ കണ്ണടച്ച് കുറെ നേരം ഇരുന്നു.
ഫോണിൽ നിമ്മിയുടെ കോൾ വന്നു ഞാൻ ഉടൻ തന്നെ എടുത്തു.

ജോക്കുട്ടാ.

എന്താ നിമ്മി? ഞാൻ വെപ്രാളപ്പെട്ട് ചോദിച്ചു.

ഒന്നുമില്ല, നീ വിഷമിക്കരുത് എന്ന് പറയാൻ വിളിച്ചതാ.

മം, ഞാൻ മൂളിയതെ ഉള്ളു.

നിനക്ക് ക്ഷീണമില്ലേ? കുറച്ചുനേരം ഉറങ്ങാൻ നോക്ക്.

നോക്കാം, ഉറക്കം വരുന്നില്ലടി ഇപ്പൊ. നീ എന്തേലും പറ.

മം, എന്താ പറയണ്ടേ? ഞാൻ ഒന്ന് ആലോചിക്കട്ട്‌.

നീ ആലോചിക്ക്, അപ്പോഴത്തേക്ക് ഞാൻ ഇയർപോഡ് വെക്കട്ട്‌.

ഞാനും നിന്നെ ലൗഡ്സ്പീക്കറിൽ ഇടുവാ.

മം, വെച്ചു. പറഞ്ഞോ.

ആ, കുറച്ചുദിവസം കഴിയുമ്പോൾ ഞാൻ അങ്ങ് വരും. എന്നിട്ട് നമുക്ക് അടിച്ച്പൊളിച്ച് നടക്കാം.
അവിടെ ആരും കാണത്തില്ല നമ്മളെ പരിചയമുള്ളവര്. നമുക്ക് നമ്മുടെ ഇഷ്ടത്തിന് എങ്ങനെ വേണമെങ്കിലും നടക്കാം.
നമ്മളന്ന് പ്ലാൻ ചെയ്തില്ലേ, ട്രിപ്പ് പോവാം എന്നൊക്കെ? നമുക്ക് ഒത്തിരി... ട്രിപ്പ് പോണം. അവിടെ എല്ലാം കറങ്ങി നടന്ന് കാണണം.
ഞാനും ഒരു ജോലിക്ക് കേറി കഴിഞ്ഞാൽ നമുക്ക് കുറച്ചുകൂടി പൈസ വരുമല്ലോ, പിന്നെ നമ്മുക്ക് ലോകത്ത് എവിടെ വേണമെങ്കിലും കറങ്ങി നടന്ന് കാണാം.
നിന്റെ കയ്യും പിടിച്ച്, നിന്റെ പെണ്ണായിട്ട്.

സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു. അവൾ അത്രയും പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ വല്ലാത്തൊരു ആശ്വാസം.

നമുക്ക് എവിടെ വേണമെങ്കിലും പോവാമെടി. നീ എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് വേറെ ഒന്നും വേണ്ട.

ഡീ...

എന്നാ ഡാ...

നീ എന്റെ ജീവനാ പെണ്ണെ, നിനക്ക്

💬 Comments

View all comments