Chapter Title : European Dreams 3 [P B]
അവളോട് പറഞ്ഞു.
നീ വാ, കുറച്ചു സാധനങ്ങൾ എടുക്കാൻ ഉണ്ട്.
അവൾ പറഞ്ഞിട്ട് ബെഡ്റൂമിലേക്ക് നടന്നു.
ഞാൻ അവളുടെ പുറകെ ബെഡ്റൂമിൽ കയറി. അവൾ രണ്ട് ബ്ലാങ്കറ്റും, കമ്പിളിയും എടുത്ത് എന്നെ പിടിപ്പിച്ചു. എന്നിട്ട് അവിടെ ഇരുന്ന യോഗ മാറ്റ് എടുത്ത് പുറത്തിറങ്ങി.
ഇത് എന്നാത്തിനാ? ഞാൻ യോഗ മാറ്റ് നോക്കി അവളോട് ചോദിച്ചു.
അതൊക്കെയുണ്ട് പറയാം നീ വാ.
ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ എയർ മാട്രസ് ഏകദേശം നിറഞ്ഞിട്ടുണ്ട്.
നീ അതൊക്കെ അവിടെ വച്ചിട്ട്, ഇതിന് പിടിക്ക്.
അവൾ മാട്രസ്സ് നോക്കി പറഞ്ഞു
ഞാൻ അവൾ പറഞ്ഞതുപോലെ ചെയ്തു.
ഞങ്ങൾ രണ്ടും ആ എയർ മാട്രസ്സ് പിടിച്ച് ബാൽക്കണിയിൽ കൊണ്ടിട്ടു.
അവൾ എന്നിട്ട് യോഗ മാറ്റ് നിവർത്തി ഭിത്തിയുടെയും മാട്രസ്സിന്റെയും ഇടയിൽ ഭിത്തിയോട് ചേർത്ത് വെച്ചു.
നമ്മൾ ചാരിയിരിക്കുമ്പോൾ ഭിത്തിയിൽ പൊടിയുണ്ടേൽ ദേഹത്തും തലയിണയിലും പറ്റത്തില്ലേ? അതിനാ മനസ്സിലായോ? അവൾ പറഞ്ഞു
ആ, ഇനി തലയിണയും വേണോ?
ആ വേണം, നീ പോയി എടുത്തിട്ട് വാ. അവൾ പറഞ്ഞു.
ഞാൻ അകത്തു പോയി തലയിണയും എടുത്തിട്ട് വന്നപ്പോൾ അവൾ മെത്തയിൽ ബ്ലാങ്കറ്റും ബെഡ്ഷീറ്റും വിരിച്ച് തുടങ്ങി.
ഞാൻ തലയിണ രണ്ടും മെത്തയിൽ വച്ചിട്ട് അവളെ വിരിക്കാൻ സഹായിച്ചു.
എടീ, ഇതുകൊണ്ടൊന്നും ഇവിടെ ഇരിക്കാൻ പറ്റത്തില്ല, നല്ല തണുപ്പാ.
നോക്കാമെടാ നീ ചുമ്മാ പിന്തിരിപ്പൻ ആവാതെ.
ഞാൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. അവൾ എന്താന്ന് വച്ചാൽ കാണിക്കട്ടെ എന്ന് വിചാരിച്ചു.
അവൾ എന്നെയും വിളിച്ച് വീണ്ടും അകത്ത് കയറി.
നീയാ കെറ്റിലിൽ വെള്ളം നിറച്ച് ചൂടാക്കാൻ വെച്ചേ.
അവൾ എന്നോട് പറഞ്ഞു.
ഇനി ഹോട്ട് ചോക്ലേറ്റ് ആയിരിക്കും ഉദ്ദേശം, ഞാൻ മനസ്സിൽ വിചാരിചിട്ട് വെള്ളം ചൂടാക്കാൻ വച്ചു.
അവൾ വീണ്ടും ബെഡ്റൂമിലേക്ക് കയറി പോയി, കുറെ നേരം തപ്പിയിട്ട് ഒരു ഹോട്ട് വാട്ടർ ബാഗ് എടുത്തുകൊണ്ട് വന്നു.
നീ പോയി നമ്മുടെ ഡൌൺ ജാക്കെറ്റും, എന്റെ നീല ഷർട്ടും എടുത്തോണ്ട് വാ.
ഏത് പുറത്തിടുന്ന ജാക്കറ്റൊ?
ആ.
അല്ലേൽ വേണ്ട, നീ ഒരു കാര്യം ചെയ്യ്, ആ ചൂടുവെള്ളം
💬 Comments
View all comments