0%

Chapter Title : European Dreams [P B]

Author : P B Read All Parts 8K

European Dreams

Author : P B | www.kkstories.com


എന്റെ പേര് ജോമോൻ, എല്ലാരും എന്നെ 'ജോ' എന്നാണ് വിളിക്കുന്നത്.
യൂറോപ്പിലെ പ്രകൃതി സൗന്ദര്യവും സ്വാതന്ത്ര്യവും സ്വപ്നം കണ്ടുകൊണ്ടാണ് ഞാൻ കേരളത്തിൽ നിന്ന് യൂറോപ്പിൽ പഠിക്കാനായി തീരുമാനം എടുത്തത്. പക്ഷെ ഇതിനെപറ്റി ഒന്നും വെല്യ പിടിത്തം ഇല്ലാത്ത കൊണ്ട് എന്റെ വീട്ടുകാർ ഞങ്ങടെ പള്ളിൽ വെച്ച് ഇത് ചർച്ച ചെയ്തു, അപ്പോളാണ് അറിഞ്ഞത് വര്ഗീസ് അച്ചായന്റെ മോൾ നിമ്മിയും, പുറത്ത് പോയി പഠിക്കാൻ ഇരിക്കുവാണത്രേ.

നിമ്മി എന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ് ചെറുപ്പം മുതലേ ഞങ്ങൾ ഒരേ സ്കൂളിൽ ഒരുമിച്ച് പഠിച്ചുവെങ്കിലും, ഞങ്ങൾ തമ്മിൽ വെല്യ മിണ്ടാട്ടം ഇല്ലായിരുന്നു, കാരണം ഞങ്ങൾ രണ്ടും രണ്ട് വ്യത്യസ്ത സ്വഭാവം ആയത്കൊണ്ട് സംസാരിക്കേണ്ടത് പോലും വന്നിട്ടില്ല.
ഞാൻ അധികം ആരോടും മിണ്ടാൻ പോവാതെ പഠിത്തത്തിൽ മാത്രം ശ്രധിക്കുന്ന കൂട്ടത്തിലും, നിമ്മി പഠിത്തം ഒഴികെ ബാക്കി എന്തിലും ശ്രെദ്ധിക്കുന്ന കൂട്ടത്തിലുമാണ്. ഡാൻസിനും, ഓട്ടത്തിനും ഗെയിംസിനും എല്ലാം നിമ്മി ഉണ്ട്. എനിക്കാണേൽ എവിടേലും ഒന്ന് അടങ്ങി കൂടി ഇരുന്നാൽ മതി.
എട്ടാം ക്ലാസ്സിനും പത്താം ക്ലാസ്സിനും ഇടയിൽ മൂന്ന് ലൈൻ അടിച്ച് റെക്കോർഡ് ഇട്ട കക്ഷിയാണ് നിമ്മി.
ഞാൻ ആണേൽ കെട്ടാൻ പോകുന്ന പെണ്ണിനെ അല്ലാതെ വേറെ ആരേം പ്രേമിക്കില്ല എന്ന ശപധം എടുത്ത ആളാണ്.

നിമ്മിയുടെ നാട്ടിലേം പള്ളിലേം സൽപ്പേര് കളയാതിരിക്കാൻ ഒത്തിരി കള്ളം പറയേണ്ട വന്നിട്ടുണ്ട് എനിക്ക്.
അവൾ ആവശ്യപ്പെട്ടിട്ടല്ല, പക്ഷെ അവളുടെ കണ്ണില്ലേ കരടായാൽ എനിക്ക് എപ്പോളാ പണി വരുന്നേ എന്ന് പറയാൻ പറ്റില്ല. അവൾടെ കൂടെ

💬 Comments

View all comments