0%

Chapter Title : European Dreams [P B]

Author : P B Read All Parts 6.1K

ആയി അയച്ചു.
നിമ്മി ഉടൻ തന്നെ മറുപടി തന്നു. ഞാൻ പ്രതീക്ഷിച്ച പോലെ അവൾ കൂടുതൽ ഒന്നും തന്നെ ചോദിച്ചില്ല.
'നല്ല കാര്യം, പോകുന്ന മുൻപേ കാണാൻ പറ്റുവാണേൽ കാണാം' എന്ന് പറഞ്ഞ് മെസ്സേജ് ഇട്ടു.
എനിക്ക് എന്തോ ഒരു പന്തികേട് തോന്നി, പക്ഷെ ഞാൻ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.
ആ ആഴ്ച്ച മുഴുവൻ പുതിയ സ്ഥലത്തേക്ക് മാറുന്ന സന്തോഷവും തയാറെടുപ്പും ആയിരുന്നു.
പോകുന്ന തലേ ദിവസം വന്ന് കാണാം എന്ന് നിമ്മി മെസ്സേജ് അയച്ചിരുന്നു.
ഞാൻ പാക്കിങ് എല്ലാം കഴിഞ്ഞ് പുതിയ സ്ഥലത്തെ പറ്റി ഒക്കെ വായിച്ച് കൊണ്ട് ഇരുന്നപ്പോൾ ഡോർ ബെൽ കേട്ടു, നിമ്മിയാണ്.
പോകുന്ന മുൻപേ കാണാം എന്ന് പറഞ്ഞത് പോലെ തന്നെ കക്ഷി എത്തി. ഞാൻ വാതിൽ തുറന്നു. അവൾ എനിക്ക് ഒരു പേപ്പർ ബാഗ് നീട്ടി, ഞാൻ അത് വാങ്ങി തുറന്ന് നോക്കി. കുറച്ച് സ്നാക്സ്, പിന്നെ ഒറു ഫുൾ കുപ്പിയും.

ലോറെൻസ് വന്നില്ലേ? ഞാൻ ചോദിച്ചു.
ഇല്ല. അവൾ ഒറ്റ വാക്കിൽ മറുപടി പറഞ്ഞു.
അപ്പോളാണ് ഞാൻ അവളെ ശ്രദ്ധിക്കുന്നത് മുഖം എല്ലാം വീങ്ങി, കണ്ണ് ഒക്കെ കരഞ്ഞ് കലങ്ങിയത് പോലെ ഇരിക്കുന്നു.

എന്നാ പറ്റി നിമ്മി? നീ എന്നാ വല്ലാണ്ട് ഇരിക്കുന്നെ? അവൾ കുറച്ച് നേരം ഒന്നും മിണ്ടാതെ നിന്നു.

അങ്ങേര് എന്നെ ഇട്ടേച്ച് പോയെടാ ജോ. അത്രേം പറഞ്ഞുകൊണ്ട് അവൾ ഉറക്കെ പൊട്ടി കരഞ്ഞു.

എനിക്ക് കാര്യം ഒന്നും മനസ്സിലാവാതെ, കരയുന്ന അവളെ അന്തംവിട്ട് നോക്കി നിന്നു.

എന്നാ നിമ്മി, നീ കാര്യം പറ.

💬 Comments

View all comments