0%

Chapter Title : European Dreams [P B]

Author : P B Read All Parts 6.1K

ഒരു അഞ്ച് മിനിറ്റ് ആയിട്ടും കരച്ചിൽ നിർത്താത്ത അവളോട് ഞാൻ ചോദിച്ചു.

അവൾ കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു

എന്ത് കാര്യം, അങ്ങേർക്ക് നാട്ടിൽ കല്യാണം ഉറപ്പായിരുന്നു. ഇപ്പൊ കൂടുബോം പിള്ളേരും ഒക്കെ വേണം പോലും. ഞാൻ വെറും മണ്ടി. സഹിക്കുന്നില്ല ജോമോനെ, എന്റെ നെഞ്ച് പെടയുവാ ഓർക്കുമ്പോ.

നിമ്മി... എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്ന് അറിയാതെ ഞാൻ വിളിച്ചു.

നീ എനിക്ക് ആ കുപ്പി പൊട്ടിച്ച് ഒരെണ്ണം ഒഴിച്ച് തരാമോ? അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ അവൾക് ഒരു ഗ്ലാസും വെള്ളവും എടുത്തിട്ട് വന്ന് ഒരെണ്ണം ഒഴിച്ച് കൊടുത്തു. അത് കുടിച്ചിട്ട് ഒന്നുടെ ഒഴിക്കാൻ അവൾ ആംഗ്യം കാണിച്ചു, ഞാൻ പിന്നേം ഒഴിച്ചു.

അന്നേരത്തെ വിഷമത്തിൽ ഞാൻ ചിന്തിച്ചേ നീയും അറിഞ്ഞോണ്ടാ എന്ന്, അങ്ങേരു ഇത് പറഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് നീ സ്ഥലം മാറാൻ പോവാ എന്ന് മെസ്സേജ് അയച്ചപ്പോ.

നീ എന്നതാ നിമ്മി ഈ പറയുന്നേ? എനിക്ക് പുള്ളിയെ ശെരിക്ക് അറിയതുകൂടി ഇല്. അല്ലേൽ തന്നെ നീ കഴിഞ്ഞേ ഒള്ളു ഇന്നലെ കണ്ട അവൻ.

അല്ല ജോ എനിക്ക് പിന്നെ മനസിലായി നീ ഒന്നും അറിഞ്ഞില്ല എന്ന്.
നീ ഇവിടുന്ന് പോകുന്ന മുമ്പേ ഇതും പറഞ്ഞ് നിന്നേം കൂടെ വിഷമിപ്പിക്കേണ്ട എന്ന് വെച്ചാ നിന്നോട് ഒന്നും പറയാഞ്ഞേ. ഇപ്പോളും വന്ന് നിന്നെ കണ്ട് യാത്ര പറഞ്ഞ് പോണമെന്നേ ഉണ്ടാരുന്നോളു. പക്ഷെ സങ്കടം പിടിച് വെക്കാൻ പറ്റുന്നില്ലടാ, എനിക്ക് ഒന്ന് പറഞ്ഞ് കരയാൻ പോലും ആരും ഇല്ലെടാ ജോമോനെ...

ഞാൻ ഒന്നും മിണ്ടാതെ അവൾ പറയുന്നതും

💬 Comments

View all comments