0%

Chapter Title : European Dreams 2 [P B]

Author : P B Read All Parts 3.9K

ഉദേശിച്ചേ ഇവിടുന്ന് തന്നെ മാറിയാലോ എന്നാ.

അത് കൊള്ളാം നല്ല ഐഡിയയാ, പക്ഷെ ഇത് നല്ല സ്ഥലം ആരുന്നു.
അല്ല ഞാൻ ചോദിക്കട്ടെ, വേറെ എവിടേലും ചെന്നാൽ ഞാൻ നിന്റെ ആരാ എന്ന് പറയും?

എന്റെ പെണ്ണുംപിള്ള ആന്നെന്നു പറയും, എന്താ? എന്തേലും ബുദ്ധിമുട്ട് ഉണ്ടോ?

ഏയ് ഒരു ബുദ്ധിമുട്ടും ഇല്ല.
അവൾ കുറച്ച് നാണത്തോടെ പറഞ്ഞു.

അപ്പൊ ഈ വീക്കെൻഡ് വെള്ളമടി ഒന്നും വേണ്ട, കറക്കം മതി. നീ ഒരു സ്ഥലം കണ്ട് പിടിക്ക് കേട്ടോ ഞാൻ പറഞ്ഞു.

സ്ഥലം ഞാൻ നോക്കാം,
പക്ഷെ...
ജോമോനെ, നമ്മുക്ക് ഇനി വെള്ളമടി ഒന്നും വേണ്ട, അതങ്ങ് നിർത്താം.

എന്നാ പറ്റിയെടി?

നമ്മടെ ആരോഗ്യം കൂടെ ശ്രദ്ധിക്കണം, വെള്ളമടിച്ച് വല്ല അസുകോം പിടിച്ചാലോ. എനിക്ക് കുറെ നാൾ നിന്റെ കൂടെ ജീവിക്കണമെടാ.

ഞാൻ അവൾടെ മുഖത്ത് നോക്കി ചെറുതായി ചിരിച്ചു.

എന്നാടാ ചിരിക്കുന്നെ?

ചുമ്മാ ചിരിച്ചാ, ഇവിടെ ആരും ഇല്ലാരുന്നേൽ പിടിച്ച് ഒരു ഉമ്മ തന്നേനേം ഞാൻ.

അവളുടെ മുഖം ചുവന്ന് തുടുത്തു.

ബോൾഡായിരുന്ന അവളുടെ ഇപ്പോളത്തെ മാറ്റം എന്നെ അതിശയിപ്പിച്ചു, എനിക്കും വന്ന മാറ്റങ്ങളെ
പറ്റി ഞാൻ ചിന്തിച്ചു.

ഞാൻ അവളെ നോക്കി, അവൾ ഏതോ സ്വപ്ന ലോകത്ത് മുഴുകി നടക്കുവാണെന്നു എനിക്ക് അവളുടെ മുഖം കണ്ടപ്പോ തോന്നി, പക്ഷെ അവളുടെ മുഖത്ത് നല്ല സന്തോഷവും പ്രസരിപ്പും.
ഓരോന്ന് ഓർത്ത് നടന്ന് ജോലിക്ക് എത്തിയത് അറിഞ്ഞില്ല.

നിമ്മി എന്റെ ബാഗും വാങ്ങി ചേഞ്ചിങ് റൂമിൽ കൊണ്ട് വെച്ചു, നല്ല തിരക്ക് ഉള്ളത് കാരണം ഞാൻ ഉടനെ തന്നെ

💬 Comments

View all comments