Chapter Title : European Dreams 2 [P B]
മുൻപ് ജോലിക്ക് അപ്പ്ലൈ ചെയ്ത കമ്പനിയിൽ നിന്നാണ്, ഇന്റർവ്യൂ ലെറ്റർ ആണ്. എന്റെ മുഖം മാറിയത് കണ്ട് നിമ്മി എന്നെ നോക്കി.
എന്നാടാ, എന്നാ പറ്റി?
ഒരു മെയിൽ വന്നെടി ഞാൻ നേരത്തെ ജോലിക്ക് അപ്പ്ലൈ ചെയ്ത കമ്പനിയിൽ നിന്നാ.
ആഹാ, അതിനെന്നാ? നല്ല കാര്യം അല്ലെ
ഈ സാറ്റർഡേയാ അവർ ഡേറ്റ് തന്നേക്കുന്നെ.
നീ പോയി നോക്ക് ജോകുട്ടാ, നമ്മുക്ക് കറക്കം വേറെ ഒരു ദിവസത്തേക്ക് മാറ്റി വെക്കാം.
ഞാൻ ഒന്ന് ആലോചിക്കട്ടെ.
അവൾ കൈ നീട്ടി, ഞാൻ ഫോൺ അവൾക്ക് കൊടുത്തു, അവൾ അത് വാങ്ങി വായിച്ച് നോക്കി.
എടാ, ഈ കമ്പനിയോ! ഇവിടെ ഇന്റർവ്യു കിട്ടിയിട്ട് പോവാതെ ഇരുന്നാൽ ശെരിയാവത്തില്ല. കറക്കം ഒക്കെ പിന്നെ.
ഡി നമ്മൾ ആഗ്രഹിച്ച് പ്ലാൻ ചെയ്തതല്ലേ.
നീ അതിന് മുമ്പേ ആഗ്രഹിച്ച് പഠിച്ചതല്ലേ ജോലിക്ക് വേണ്ടി, എന്നും പാർട്ടൈം പണി ചെയ്ത് നടന്നാ മതിയോ?
ശെരി നീ ചൂടാവണ്ട ഞാൻ പൊക്കോളാം.
അല്ലേ... ചൂടായെന്നോ? ഞാൻ ഒള്ള കാര്യമാ പറഞ്ഞേ.
വെല്യ ഔദാര്യം പോലെയാ പറയുന്നേ 'ഞാൻ പൊക്കൊണാം' പോലും.
ചുമ്മാ അവിടെ പോയി തല കാണിച്ചാൽ ജോലി തരാൻ നിന്റെ അമ്മായിയപ്പൻ ആന്നോ അവിടെ ഇരിക്കുന്നെ.
മര്യാദക്ക് പഠിച്ചത് ഒക്കെ റിവൈസ് ചെയ്ത്, ഇന്റർവ്നും പ്രിപേർ ചെയ്തിട്ട് പോയാ മതി.
ആ ശെരി തമ്പുരാട്ടീ.
എനിക്ക് അവളുടെ ദേഷ്യം കാണാൻ ഭയങ്കര ഇഷ്ട്ടമാ.
പക്ഷെ എന്റെ ഉള്ളിലെ പേടി, ജോലി കിട്ടിയാൽ ഞാൻ അവളെ പിരിഞ്ഞ് പോകേണ്ടി വരുമോ എന്നാണ്.
എന്റെ മനസ്സ് വായിച്ചത് പോലെ
💬 Comments
View all comments