0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 4.4K

നിമ്മി ഫോൺ വിളിച്ചു.
എടാ എനിക്ക് വയ്യ നല്ല ക്ഷീണം, ഞാനിന്ന് വരുന്നില്ല. അവിടെ വിളിച്ചു പറഞ്ഞായിരുന്നു.
നിന്നോട് പറഞ്ഞെന്നേയുള്ളൂ, ഞാനൊന്ന് കിടക്കാൻ പോവാ.

ഓക്കേ, നീ കിടന്നോ ഞാൻ വരുമ്പോൾ എന്തെങ്കിലും മേടിച്ചോണ്ട് വരണോ?

ഒന്നും വേണ്ടടാ, നി നേരെ ഇങ്ങു പോര്.

ശെരി ചക്കരെ... ഉമ്മ. ഞാൻ സ്വകാര്യമായി പറഞ്ഞു.

ഉമ്മ എന്റെ ചക്കരേ.

അവൾ ഫോൺ വെച്ചപ്പോൾ ഞാൻ ആലോചിച്ചു. ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാതെ കുത്തിയിരുന്ന് വീട് തപ്പുവായിരുന്നു അവൾ, പാവം.

ഞാൻ ഡ്യൂട്ടിക്ക് കയറി. അശ്വതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു തിരക്ക് ഒഴിഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു, ഇവിടെ നിന്നും പോവുകയാണെന്ന്.

നിമ്മിയും പോവുകയാണോ, എന്നായിരുന്നു അവളുടെ അടുത്ത ചോദ്യം.

ഞാൻ ഇല്ലെന്ന്‌ പറഞ്ഞു. അവിടെ ചെന്നിട്ട് നല്ല ജോലി എന്തെങ്കിലും കണ്ടാൽ നിമ്മിയോടും പറയണം എന്ന് അവൾ എന്നോട് പറഞ്ഞു.

പോകുന്ന മുന്നേ നമ്മുക്ക് ഒന്ന് കൂടണേ. നിമ്മിയേം കൂട്ടി എന്റെ റൂമിലോട്ട് പോര്, ഞാൻ നല്ല നാടൻ ഫുഡ്‌ ഒക്കെ സെറ്റ് ആകാം.

ഓക്കേ നോക്കട്ടെ സമയം ഉണ്ടേൽ ഇറങ്ങാം. ഞാൻ അവളോട് പറഞ്ഞു.

ഞാൻ വീട്ടിലെത്തി കതക് തുറന്നപ്പോൾ നിമ്മി  സോഫയിൽ കിടപ്പുണ്ട്. എന്നെ കണ്ടപ്പോൾ അവൾ  എഴുന്നേറ്റിരുന്നു.
കണ്ടിട്ട് കരഞ്ഞ ലക്ഷണമുണ്ട്. ഞാനൊന്നും ചോദിച്ചില്ല.

നിനക്ക് കുടിക്കാൻ എന്തെങ്കിലും വേണോ? അവൾ എന്നോട് ചോദിച്ചു,

ഞാൻ വേണ്ട എന്ന് തലയാട്ടി.

മാനേജരോട് ഞാൻ പറഞ്ഞായിരുന്നു കേട്ടോ പോകുന്ന കാര്യം. പക്ഷെ ജോലി കിട്ടിയ കാര്യം പറഞ്ഞില്ല.
അവർക്ക് കുഴപ്പമില്ല എപ്പോ വേണേലും പൊക്കോളാൻ പറഞ്ഞു.
പിന്നെ

💬 Comments

View all comments