Chapter Title : European Dreams 3 [P B]
അഭിമാനപൂർവ്വം ഉള്ള ഒരു ചിരി മിന്നി മറഞ്ഞു.
സ്ഥലം ഒക്കെ ഇഷ്ടപ്പെട്ടോ നിനക്ക്? ഞാൻ ചോദിച്ചു
സ്ഥലം കൊള്ളാം പക്ഷേ ഭയങ്കര തിരക്ക്.
ഇവിടെ ഇത്രയും ഉയരം ഉള്ളതുകൊണ്ട് ആയിരിക്കും, പുറത്തെ സൗണ്ട് ഒന്നും അധികം കേൾക്കാനില്ല. പിന്നെ ഇവിടുന്ന് പുറത്തോട്ട് നോക്കി ഇരിക്കാൻ നല്ല രസമാ.
ഇപ്പോ എല്ലാം മൂടി കിടക്കുവാ, അല്ലെൽ അവിടെ മലയിൽ വണ്ടി പോകുന്നതൊക്കെ രാത്രി കാണാൻ പറ്റും. നമുക്ക് ബാൽക്കണി ക്ലീൻ ചെയ്തിട്ട് അവിടെ രണ്ട് കസേര മേടിച്ചിടാം, ഇപ്പോ അവിടെ മൊത്തം പോടിയാ.
ഇപ്പോ അവിടെ പൊടി ഒന്നുമില്ല.
അതിനിടയ്ക്ക് നീ അതും ക്ലീൻ ചെയ്തോ?
പിന്നെ ഇത്രയും കാശ് മുടക്കി വീട് എടുത്തിരിക്കുന്നത് അതൊക്കെ ആസ്വദിക്കാൻ അല്ലെ? ചുമ്മാ പൊടിപിടിച്ച് കിടന്നാൽ എങ്ങനാ!
നീ തന്നെ ഇതെല്ലാം കഷ്ടപ്പെട്ട് ചെയ്യുന്ന കാണുമ്പോൾ ഒരു വിഷമം, ഞാനും കൂടി ഹെൽപ്പ് ചെയ്യത്തില്ലായിരുന്നോ.
നീ ജോലിയുടെ കാര്യത്തിൽ ശ്രദ്ധിക്ക് ഇപ്പൊ കേറിയതല്ലാ ഉള്ളോ. എനിക്ക് ഇഷ്ടം പോലെ സമയം ഉണ്ടല്ലോ.
മം,
ഞങ്ങൾ കഴിച്ച് കഴിഞ്ഞ്, ഞാൻ പാത്രങ്ങളെല്ലാം കഴുകാൻ എടുത്തു, അവൾ ബാക്കി വന്ന ഭക്ഷണമെല്ലാം ഫ്രിഡ്ജിൽ ആക്കി.
എന്നിട്ട് ഞങ്ങൾ രണ്ടും പുറത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി, നല്ല തണുപ്പായിരുന്നു അവിടെ. നിമ്മി ഉടനെ അകത്തു പോയി ഒരു ബ്ലാങ്കറ്റ് എടുത്തുകൊണ്ടുവന്നു
ഞാൻ അത് വാങ്ങി നീളത്തിൽ മടക്കി പുതച്ചു, എന്നിട്ട് അതിൻ്റെ മുൻ ഭാഗം തുറന്ന് പിടിച്ചു, അവളപ്പോൾ വന്ന് അതിനുള്ളിൽ കേറി എന്നോട് ചേർന്ന് ചരിഞ്ഞ് നിന്നു, ഞാൻ ബ്ലാങ്കറ്റ് അവളെ ചുറ്റി പുതച്ചു.
ഇവിടെ
💬 Comments
View all comments