0%

Chapter Title : European Dreams 3 [P B]

Author : P B Read All Parts 4.5K

ഇറങ്ങി നോക്കി.
പുറത്തുനിന്നുള്ള അരണ്ട വെളിച്ചത്തിൽ ഞാൻ അവളെ കണ്ടു. പൂവ് വെച്ചിരിക്കുന്ന ബോട്ടിൽ കയ്യിൽ പിടിച്ച് അതും മണത്തുകൊണ്ട് നിക്കുവാണ്.

നിമ്മി നീ എന്നാടുക്കുവാ? ഞാൻ ചോദിച്ചു

അവൾ പെട്ടെന്ന് ഞെട്ടി, കയ്യിൽ പിടിച്ചിരുന്ന ബോട്ടിൽ താഴെ വെച്ചു.

നീ എണീച്ചോ?
ഞാൻ ഇന്നലെ കിടന്നപ്പോൾ തന്നെ ഉറങ്ങിപ്പോയി.
നീയെന്താ എന്നെ വിളിച്ച് എണീപ്പിക്കാഞ്ഞേ? അവൾ ലൈറ്റ് ഇട്ടുകൊണ്ട് പറഞ്ഞു.

നിനക്ക് നല്ല ക്ഷീണം കാണും ഉറങ്ങട്ടെ എന്ന് വിചാരിച്ചു.

ഞാനിപ്പോൾ എണീറ്റതേ ഉള്ളൂ, നോക്കിയപ്പോ നീ നല്ല ഉറക്കം. അന്നേരം കുറച്ച് വെള്ളം കുടിക്കാൻ വന്നതാ.

പൂവിട്ട് വച്ചേക്കുന്ന വെള്ളമാന്നോ നീ കുടിക്കുന്നെ?

അല്ല, ഇതെനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, കാണുമ്പോ ഒക്കെ എടുത്ത് മണക്കാൻ തോന്നും, അതാ.

എനിക്ക് സംശയമായിരുന്നു നിനക്ക് അത് ഇഷ്ടപ്പെടുമോ എന്ന്.

അതിലെന്താ സംശയിക്കാൻ?
പൂവ്, ചോക്ലേറ്റ്, ഐസ്ക്രീം. ഇതൊക്കെ ശരിക്ക് ഇഷ്ടപ്പെടും.
ഭാവിയിൽ സംശയം ഉണ്ടാവാതിരിക്കാൻ പറഞ്ഞതാ.
അവൾ ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു.

മം, ആയിക്കോട്ടെ...
ഞാൻ തലയാട്ടി

നീ പുറത്തോട്ട് നോക്കിയോ? ഇപ്പൊ നല്ല ക്ലിയർ ആയി, എല്ലാം കാണാമെടാ.

മം, പക്ഷേ ഇപ്പോ ബാൽക്കണിയിൽ ഇറങ്ങാൻ പോലും പറ്റത്തില്ല, ഭയങ്കര തണുപ്പായിരിക്കും.

വാ എന്നാലും നമുക്കൊന്ന് നോക്കാം. അവൾ പറഞ്ഞു.

ഞാൻ മനസ്സില്ലാ മനസ്സോടെ അവളുടെ കൂടെ ചെന്നു.
ബാൽക്കണിയിൽ ഇറങ്ങിയപ്പോ തന്നെ നല്ല തണുപ്, നിലത്ത് ചവിട്ടാൻ പോലും പറ്റുന്നില്ല.
പക്ഷേ അന്തരീക്ഷം നല്ല ക്ലിയർ ആയി, അങ്ങ് ദൂരെ വരെ കാണാം.

എന്നാ തണുപ്പാടാ ഇത്, അവൾ എന്റെ കയ്യിൽ പിടിച്ചു

💬 Comments

View all comments