0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 281

  ?Evil on Earth 2✨

[ Author : Jomon ] [ Previous Part ] [ www.kkstories.com ]


പാലക്കൽ തറവാട്…

നൈലയുടെയും ഡാനിയുടെയും ജീവിതത്തിലേക്കു ഇളം നീലകണ്ണുകളും ദുരൂഹമായ ഭൂതകാലവുമായി ദേവ് കടന്നു വന്നിട്ടിപ്പോൾ പതിനെട്ടു വർഷം കഴിഞ്ഞു…

വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ആരും അവനെ അന്വേഷിച്ചു വന്നില്ല…അത് നൈലയുടെയും ഡാനിയുടെയും പേടി ഇല്ലാതാക്കി…സ്വന്തം ചോരയിൽ പിറന്ന മകനായി അവരവനെ വളർത്തി…

ഇതിനിടയിൽ പ്രായത്തിന്റെതായ അസുഖങ്ങൾ കാരണം കുര്യച്ഛൻ മരണപ്പെട്ടു..അതിന് ശേഷം പാലക്കൽ ഗ്രൂപ്പിന് കീഴിൽ വരുന്ന സ്ഥാപങ്ങളുടെയെല്ലാം നടത്തിപ്പ് ഡാനിയേൽ ഏറ്റെടുത്തു….അച്ഛനപ്പൂപ്പന്മാരായി ഉണ്ടാക്കിയ സമ്പത്തിൽ വർധനവല്ലാതെ അതിൽ കുറവുണ്ടാകാൻ ഡാനിയേൽ അനുവദിച്ചില്ല….

തങ്ങളുടെ ജീവിതത്തിൽ ദേവ് അല്ലാതെ മറ്റൊരാൾക്കു സ്ഥാനം കൊടുക്കാൻ മടിച്ചു നിന്ന ഡാനിയേലും നൈലയും ദേവിന്റെ തന്നെ പിടിവാശിക്കു മുൻപിൽ അവനൊരു കുഞ്ഞനിയത്തിയെ നൽകി

നീലിമ….ദേവിന്റെ മാത്രം നീലു….മറ്റാരേക്കാളും അവനു പ്രിയം അവളായിരുന്നു…അവൾക്ക് അവനും

“നീ ഈ പാല് തിളച്ചു കഴിഞ്ഞാൽ പറയണേ…”

വീട്ടുജോലിക്കായി നിർത്തിയ അനിതയോട് നൈല പറഞ്ഞു…

“എന്തിനാ ചേച്ചി ഇപ്പൊ പാല്…പിള്ളേർക്കുള്ള ചായ ഞാൻ നേരത്തെ ഉണ്ടാക്കിയാല്ലോ..!

ഗ്യാസടുപ്പിലെ കിടന്നു തിളക്കാറായ  പാലു നോക്കി അനിത പറഞ്ഞു…

”ദേവ് ഇന്നലെ പറഞ്ഞായിരുന്നെടി പായസം കുടിക്കാൻ കൊതിയാവുന്നെന്ന്…ഇന്ന് പരീക്ഷ കഴിഞ്ഞു വരുമ്പോ ഉണ്ടാക്കി വെക്കാമെന്ന് ഞാനും പറഞ്ഞു…നീ കണ്ടോ ചെക്കൻ വന്നു കേറുന്നതേ അടുക്കളയിലോട്ട് ആവും…“

പഞ്ചസാരഭരണി എടുത്തുകൊണ്ടു നൈല പറഞ്ഞു…ദേവിന്റെ സ്വഭാവം അറിയാവുന്ന അനിത അവളുടെ സംസാരം കേട്ട് ചിരിച്ചു

അനിതയുമായുള്ള പതിവ് സംസാരവും കഴിഞ്ഞു ഫോണുമെടുത്തു നൈല പുറത്തേക്കിറങ്ങി…കോൺടാക്ട് ലിസ്റ്റിൽ നിന്നും ഡാനിയുടെ നമ്പറിൽ വിളിച്ചവൾ ഫോൺ ചെവിയോട് ചേർത്തു

അധികം താമസിക്കാതെ തന്നെ ഡാനിയേൽ ഫോൺ എടുത്തു

”പറയെടി…?

ഓഫീസിൽ നിന്നിറങ്ങി പാർക്കിംഗ് ഏരിയയിലോട്ട് നടന്നുകൊണ്ടിരുന്ന ഡാനി പറഞ്ഞു

“ഇച്ചായാ പിള്ളേരെ പിക്ക് ചെയ്യില്ലേ വരുമ്പോ..?

”ആ..ഞാൻ ഇവിടുന്ന് ഇറങ്ങി അരമണിക്കൂർ കൊണ്ടെത്തും..“

കാറിന്റ ഡോർ തുറന്നകത്തു കയറുകൊണ്ട് ഡാനി പറഞ്ഞു…

”ആ എന്നാ വെച്ചോ..“

”ശെരി..“

ഫോൺ കട്ട്‌ ചെയ്തു ഡാഷ്ബോർഡിൽ വെച്ചു കാറിലെ മ്യൂസിക് പ്ലയെർ

💬 Comments

View all comments