Chapter Title : ?Evil on earth✨ 2 [Jomon]
അവൻ ഒരു കൈകൊണ്ട് ഒതുക്കി വച്ചു..അപ്പോളും മുഖം താഴ്ത്തി തന്നെ ആണ് ഇരുത്തം
നെറ്റിയിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പു തുള്ളികൾക്ക് കൂടെ ചെറിയ രീതിയിൽ രക്തവും വരാൻ തുടങ്ങി…ആരുടെയോ ബൂട്ട് ഇട്ടുള്ള ചവുട്ടിൽ തൊലി ഉരഞ്ഞു പൊട്ടിയത് ആണ്…മുറിവിൽ വിറപ്പുകൂടി പറ്റിയപ്പോ നീറ്റലും വേദനയും…അതെല്ലാം സഹിച്ചവൻ അതെ ഇരുപ്പ് തുടർന്നു
അവർക്കു ചുറ്റും കൂട്ടം കൂടിയ പിള്ളേർക്കിടയിലൂടെ മുൻപ് ഓടിയെത്തിയ രണ്ടും പേരും ചേർന്നു
“ഇതാ സയൻസിൽ പഠിക്കണ ചേട്ടനല്ലേ..?
ഒരുവൻ മറ്റവനോട് ചോദിച്ചു…
”ആ അത് തന്നെ…കഴിഞ്ഞ തവണയും ഇവന് തന്നെ അല്ലെ അടി കിട്ടിയത്…“
”അല്ലേലും സയൻസിൽ ഉള്ളതുങ്ങൾ എല്ലാം ഇതുപോലത്തെ പാൽകുപ്പികളാവും. ഞാൻ ഏതായാലും സയൻസ് എടുക്കില്ല..“
അവന്മാരാവിടെ നിന്ന് ഭാവി പറയുമ്പോൾ ദേവിന് മുൻപിൽ നിൽക്കുന്ന നാലുപേർ അവന്റെ ഇരുത്തം കണ്ടു ചിരിക്കുകയായിരുന്നു
”നിന്നോട് അന്നേ പറഞ്ഞതല്ലേ സീനിയേഴ്‌സിനോട് കളിക്കാൻ നിക്കണ്ടെന്ന്…“
സൈഡിൽ നിൽക്കുന്ന ഒരുത്തൻ പറഞ്ഞു….അത് കേട്ട് ബാക്കി മൂന്നുപേർ ചിരിച്ചു…അവരിൽ മെയിൻ എന്ന് തോന്നിക്കുന്ന ഒരുത്തൻ ദേവിനടുത്തായി വന്നു നിന്ന് പറഞ്ഞു
”അന്നേ നോക്കി വച്ചതാ നിന്നെ…എക്സാം കഴിഞ്ഞു പുറത്തു കിട്ടാൻ…ഞങ്ങടെ എക്സാം കഴിഞ്ഞു ഇന്നത്തോടെ ഇനി ഇതുപോലെ ഒരവസരം കിട്ടില്ല…അല്ലേലും ഇനി ചോദിക്കാനും പറയാനും ഒരുത്തനും വരില്ല..!
വലിയ കാര്യത്തിൽ അവൻ ചുറ്റിനുമുള്ളവർ കേൾക്കാനായി പറഞ്ഞു
അത് കേട്ട ദേവ് അവനെ തലയുയർത്തി നോക്കി….അവന്റെ നീല കൃഷ്ണമണിക്ക് ചുറ്റും ചുവന്ന നാരുകൾ കണക്കെ ഞരമ്പുകൾ തിനിർത്തൂ നിന്നിരുന്നു
“നോക്കെടാ ഇവന് ദേഷ്യം വരുന്നുണ്ട് പിന്നേം…”
പിറകിൽ നിന്നോരുത്തൻ വിളിച്ചു പറഞ്ഞു..അത് കേട്ട ബാക്കി ഉള്ളവരും ചിരിക്കാൻ തുടങ്ങി
—-ദേവ് control your self—-
അവന്റെ തലയിൽ ഒരു സ്ത്രീ ശബ്ദം മുഴങ്ങി കേട്ടു….അത് കേട്ടമാത്രയിൽ അവൻ കണ്ണുകൾ ഇറുക്കിയടച്ചു തല താഴ്ത്തി….കുറഞ്ഞെയൊരു മാസങ്ങൾ ആയിട്ടേ ഉള്ളു അവന്റെ ഉള്ളിലെ Ai അവനുമായി ബന്ധപ്പെടാൻ തുടങ്ങിയിട്ട്…ആദ്യമൊക്കെ അവനതൊരു അത്ഭുതം ആയിരുന്നെങ്കിലും പിന്നെ പിന്നെ ദേഷ്യമായി…കാരണം ലെനസ് അവനെ protect ചെയ്യാൻ ആണ് ശ്രമിക്കുന്നത്…അതും പ്രതിസന്ധികളെ നേരിടാതെ…അവന്റെ ഉള്ളിലെ ചെകുത്താനെ വെളിയിൽ കൊണ്ടുവരാതിരിക്കാൻ അവൾക്ക് കൊടുത്തിട്ടുള്ള കമ്മാൻഡ് അതായിരുന്നു
തനിക്കുമേലുള്ളയാ കടുംകെട്ടിനെയവൻ ഇന്ന്
💬 Comments
View all comments